ETV Bharat / crime

സോണാലി ഫോഗട്ടിന്‍റെ മരണം: പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

സോണാലി ഫോഗട്ടിന്‍റെ സഹായികളായിരുന്ന സുധീർ സാങ്‌വാന്‍, സുഖ്‌വീന്ദര്‍ സിങ് എന്നിവരെയാണ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്

Sonali phogat death case  Sonali phogat  judicial custody  സോണാലി ഫോഗട്ടിന്‍റെ മരണം  പ്രതികളെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു  ജുഡീഷല്‍ കസ്റ്റഡി  പനാജി  സോണാലി ഫോഗട്ട്  ബിജെപി
സോണാലി ഫോഗട്ടിന്‍റെ മരണം, പ്രതികളെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു
author img

By

Published : Sep 10, 2022, 2:58 PM IST

പനജി: ബിജെപി നേതാവും ചലച്ചിത്ര താരവുമായ സോണാലി ഫോഗട്ടിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ സുധീർ സാങ്‌വാന്‍, സുഖ്‌വീന്ദര്‍ സിങ് എന്നിവരെയാണ് 13 ദിവസത്തേക്ക് കോടതി കസ്റ്റഡിയില്‍ വിട്ടത്. പൊലീസിന്‍റെ ചോദ്യം ചെയ്യലിന് ശേഷം ശനിയാഴ്‌ചയാണ് ഗോവയിലെ മാപുസ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.

ഓഗസ്‌റ്റ് 23നാണ് നോർത്ത് ഗോവ ജില്ലയിലെ അഞ്‌ജുനയിലെ ആശുപത്രിയില്‍ വച്ച് 42കാരിയായ സോണാലി ഫോഗട്ട് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം അറിയിച്ചതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. അമിതമായ ലഹരി ശരീരത്തില്‍ കലര്‍ന്നതാണ് സോണാലിയുടെ മരണത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഇതിനിടെ ഓഗസ്റ്റ് 22ന് അര്‍ധരാത്രി കുർലീസ് റെസ്‌റ്റോറന്‍റിൽ സോണാലി പങ്കെടുക്കുന്ന പാര്‍ട്ടിയുടെ വീഡിയോ പൊലീസിന് ലഭിച്ചിരുന്നു. പാര്‍ട്ടിയില്‍ സോണാലിക്ക് സഹായികളായ സുഖ്‌വീന്ദറും, സുധീറും വിഷാംശം കലര്‍ത്തിയ പാനീയം നല്‍കുന്നത് ദൃശ്യങ്ങളില്‍ കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Also read: സോണാലി ഫോഗട്ട് വധം; അറസ്‌റ്റിലായ രണ്ട് പ്രതികളെയും പത്ത് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു, ലഹരിമരുന്ന് ഇടനിലക്കാരും കസ്‌റ്റഡിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.