ETV Bharat / crime

സൊണാലി ഫോഗട്ടിന്‍റെ മരണം : സഹോദരന്‍റെ പരാതിയില്‍ കൊലപാതകത്തിന് കേസ് - പൊലീസ്

ബിജെപി നേതാവും ചലച്ചിത്ര നടിയുമായിരുന്ന സോണാലി ഫോഗട്ടിന്‍റെ മരണത്തില്‍ സഹായി സുഖ്‌വിന്ദര്‍, പിഎ സുധീർ സാഗ്‌വാൻ എന്നിവര്‍ക്കെതിരെ സഹോദരന്‍ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നു

Sonali Phagot  Sonali Phagot death  Murder Case Registered  Associate and PA  Goa Police  Murder case against Associate and PA  സോണാലി ഫോഗട്ടിന്‍റെ മരണം  സോണാലി  അസോസിയേറ്റിനും പിഎക്കുമെതിരെ കൊലപാതകത്തിന് കേസ്  പരാതി  ബിജെപി നേതാവും ചലച്ചിത്ര നടിയുമായിരുന്ന സോണാലി  കൊലപാതകത്തിന് കേസ്  ഗോവ  ഐജിപി ഓംവീർ സിംഗ് ബിഷ്‌നോയി  ഐജിപി  പൊലീസ്  സാഗ്‌വാന്‍
സൊണാലി ഫോഗട്ടിന്‍റെ മരണം : സഹോദരന്‍റെ പരാതിയില്‍ സഹായിക്കും പിഎക്കുമെതിരെ കേസ്
author img

By

Published : Aug 25, 2022, 10:45 PM IST

പനാജി(ഗോവ) : ബിജെപി നേതാവും ചലച്ചിത്ര നടിയുമായിരുന്ന സോണാലി ഫോഗട്ടിന്‍റെ മരണത്തില്‍ സഹായിയേയും പിഎയേയും ഗോവ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സോണാലിയുടെ സഹായി സുഖ്‌വിന്ദര്‍, പിഎ സുധീർ സാഗ്‌വാൻ എന്നിവരെ ചോദ്യം ചെയ്യാനായി അഞ്ജുന പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതായി ഗോവ ഐജിപി ഓംവീർ സിംഗ് ബിഷ്‌നോയിയാണ് അറിയിച്ചത്. താരത്തിന്‍റെ സഹോദരന്‍റെ പരാതിയില്‍ അഞ്ജുന പൊലീസ് സ്‌റ്റേഷനില്‍ കൊലപാതകത്തിന് കേസ് രജിസ്‌റ്റര്‍ ചെയ്‌തതായും അദ്ദേഹം അറിയിച്ചു.

സോണാലിയെ സഹായിയും, പിഎയും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് താരത്തിന്‍റെ സഹോദരന്‍ റിങ്കു ധാക്ക രംഗത്തെത്തിയിരുന്നു. പിഎ സാഗ്‌വാന്‍ ലഹരി കലർത്തിയ ഭക്ഷണം നൽകി ബലാത്സംഗം ചെയ്യുകയും വീഡിയോ എടുക്കുകയും അത് സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സൊണാലി പറഞ്ഞതായി റിങ്കുവിന്‍റെ പരാതിയിലുണ്ട്.

തന്‍റെ സഹോദരിയുടെ രാഷ്‌ട്രീയ, അഭിനയ ജീവിതം നശിപ്പിക്കുമെന്ന് സാംഗ്‌വാൻ ഭീഷണിപ്പെടുത്തിയതായും, അവരുടെ ഫോണുകൾ, സ്വത്ത് രേഖകൾ, എടിഎം കാർഡുകൾ, വീടിന്റെ താക്കോലുകൾ എന്നിവ പിടിച്ചെടുത്തതായും റിങ്കു പരാതിയില്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.