ETV Bharat / crime

മോഷണക്കേസ് പ്രതി കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണം ചെയ്‌തതായി അധികൃതര്‍ - സെഷൻസ് കോടതി

മോഷണക്കേസ് പ്രതി എറണാകുളം സെഷൻസ് കോടതിയിൽ വച്ച് ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണം ചെയ്‌തതായി അറിയിച്ച് അധികൃതര്‍

Robbery  Robbery case accused  attempted to commit suicide  attempted to commit suicide on Court  മോഷണക്കേസ്  പ്രതി  കോടതി  ആത്മഹത്യ  ആശുപത്രി  അധികൃതര്‍  എറണാകുളം  സെഷൻസ് കോടതി  ബ്ലേഡ് ഉപയോഗിച്ച്
മോഷണക്കേസ് പ്രതി കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍
author img

By

Published : Nov 23, 2022, 7:33 PM IST

എറണാകുളം: കോടതിയിൽ പ്രതിയുടെ ആത്മഹത്യാശ്രമം. മോഷണക്കേസ് പ്രതി തൻസീറാണ് എറണാകുളം സെഷൻസ് കോടതിയിൽ വച്ച് ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.

മോഷണക്കേസില്‍ എറണാകുളം സ്വദേശിയായ പ്രതി തൻസീറിനെ വിയ്യൂർ ജയിലിൽ നിന്ന് ഉച്ചയോടെയാണ് കോടതിയിൽ എത്തിച്ചത്. ഇയാളെ കോടതിയിലെത്തിച്ച പൊലീസുകാരുമായുണ്ടായ തർക്കമാണ് ഇത്തരമൊരു ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് സൂചന. എന്നാല്‍ പ്രതി തൻസീർ മാനസികമായ വിഭ്രാന്തിയുള്ള വ്യക്തിയായിരുന്നു.

ഇതേത്തുടര്‍ന്ന് മുന്‍പ് മാനസിക പ്രശ്‌നങ്ങൾക്കുള്ള ചികിത്സയും തേടിയിരുന്നു. മോഷണം, ലഹരി മരുന്ന് കേസ് ഉൾപ്പടെ നിരവധി കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ് തൻസീറെന്നാണ് പൊലീസ് നൽകുന്ന വിവരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.