പാലക്കാട്: പട്ടിത്തറയിൽ പമ്പ് ഹൗസിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പട്ടിത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരെ വന്ന സ്‌കൂട്ടില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനായ തൃത്താല സ്വദേശി രജീഷാണ് മരിച്ചത്.
Also Read: കാർ ഓവർടേക്ക് ചെയ്‌തുവെന്ന് ആരോപണം; മാധ്യമപ്രവർത്തകനെ നടുറോഡിൽ മർദിച്ചുകൊന്നു
അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ കൂട്ടക്കടവ് ഭാഗത്ത് വെച്ച് പിടികൂടി. കാറിലുണ്ടായിരുന്നയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്. രജീഷിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.