ETV Bharat / crime

ഫിറോസാബാദിൽ ട്രക്കും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം - ലക്‌നൗ അപകടം

ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ് പാതയിൽ നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്

People killed in accident  UP road accident  Accident on Agra-Lucknow Expressway  Road accident news  ഫിറോസാബാദ്  ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ്  ലക്‌നൗ അപകടം  യുപി അപകടം
ഫിറോസാബാദിൽ ട്രക്കും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം
author img

By

Published : Jun 29, 2021, 11:56 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ട്രക്കും ബസും കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ് പാതയിൽ ചൊവ്വാഴ്‌ച രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആഗ്രയിൽ നിന്ന് ലക്‌നൗവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ബ്രേക്ക്‌ഡൗണായതിനെ തുടർന്ന് നിർത്തിയിട്ടിരുന്നു.

READ ALSO: ജമ്മു ഡ്രോണ്‍ ആക്രമണം എൻഐഎ അന്വേഷിക്കും

ബസ് ശരിയാക്കുന്നതിനിടെ പിന്നിൽ ട്രക്ക് വന്നിടിച്ചു. പരിക്കേറ്റവരെ ഇറ്റാവ ജില്ലയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം അറിയിച്ചു. അപകടത്തിൽപ്പെട്ടവർക്ക് ഉടൻ സഹായമെത്തിക്കണമെന്നും പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ നൽകണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.