മുംബൈ: മഹാരാഷ്‌ട്രയില്‍ മകളെ ബലാത്സംഗം ചെയ്തെന്ന കുറ്റമാരോപിച്ച് അഞ്ച് വര്‍ഷം ജയിലിലടച്ച പിതാവിനെ വെറുതെ വിട്ടു. മകളുടെ പ്രണയത്തിന് തടസം നിന്നതിനാണ് പിതാവിനെതിരെ മകള്‍ ബലാത്സംഗ കേസ് നല്കിയതെന്ന് മനസിലാക്കിയ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. പതിനാല് വയസുകാരിയായ മകള്‍ 2017 മാര്‍ച്ച് 5നാണ് പിതാവ് തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുന്നുണ്ടെന്ന് സ്‌കൂളിലെ അധ്യാപികയോട് പറഞ്ഞത്.
2016 ജനുവരി മുതല്‍ 2017 മാര്‍ച്ച് വരെ ഇടക്കിടയ്ക്ക് പിതാവ് തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു കുട്ടി പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് അധ്യാപിക അന്ധേരിയിലെ ഡി. എൻ. സിറ്റി പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. പിതാവിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.
പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചു. എന്നാല്‍ കേസിനെതിരെ ബന്ധുക്കള്‍ തന്നെ കോടതിയെ സമീപിച്ചു. പിതാവിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഇരയുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി മാത്രം പിതാവിനെ ശിക്ഷിക്കാനാവില്ലെന്നും ചൂണ്ടിക്കാണിച്ച് അഡീഷണൽ സെഷൻസ് ജഡ്ജി ശ്രീകാന്ത് ഭോസ്‌ലെ പിതാവിനെ കുറ്റവിമുക്തനാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.
also read: മദ്യപിച്ചാല്‍ 'റോക്കി ഭായി', ഭാര്യ എതിരാളി: ഇടുക്കിയില്‍ യുവാവ് അറസ്‌റ്റില്‍