ETV Bharat / crime

പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കി ; മൂന്ന് പേര്‍ അറസ്റ്റില്‍ - rape news updates

2022 ജൂണ്‍ അഞ്ചിനാണ് പതിനാലുകാരി ബലാത്സംഗത്തിന് ഇരയായത്

Rape case in Jharkhand  കൂട്ടബലാത്സംഗം  പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു  പതിനാലുകാരി ബലാത്സംഗത്തിന് ഇരയായി  റാഞ്ചി  ജാര്‍ഖണ്ഡ് വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  rape news updates  national news updates
പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കി; മൂന്ന് പേര്‍ അറസ്റ്റില്‍
author img

By

Published : Sep 29, 2022, 11:04 PM IST

റാഞ്ചി : ജാര്‍ഖണ്ഡിലെ സിംഡേഗയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ലതപാണി സ്വദേശികളായ ആകാശ് ടെറ്റെ, അമൻ ദുംഗ്‌ഡംഗ്, ബൻസ് ബഹൽ സ്വദേശിയായ രോഹിത് കുളു എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 26) പ്രതികളെ കൊലേബിറ പൊലീസ് അറസ്റ്റ് ചെയ്തത്. സിംഡേഗ ബിറുവിലെ ഫുൽവതംഗർ പൊലീസ് ക്യാമ്പിന് സമീപത്ത് നിന്നാണ് മൂവരും പിടിയിലായത്. 2022 ജൂണ്‍ അഞ്ചിനാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്.

പഠിച്ച് കൊണ്ടിരിക്കുന്നതിനിടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വീട്ടിലെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയെന്നും ആക്രമിച്ചെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. ബലാത്സംഗ വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് യുവാക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളും തചിതൈതംഗർ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.