ഉദയ്‌പുര്‍ (രാജസ്ഥാന്‍): ഒരു കുടുംബത്തിലെ ആറുപേര്‍ വീടിനകത്ത് മരിച്ച നിലയില്‍. രാജസ്ഥാനിലെ ഉദയ്‌പുരിലെ ഗൊഗുണ്ട പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള വീട്ടിനകത്താണ് ദമ്പതികളും നാല് മക്കളും മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ഗൊഗുണ്ട പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ വീടിനകത്ത് ഇന്നാണ് ആറുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് ജനം തടിച്ചുകൂടി. അതേസമയം ആറുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും ഗൊഗുണ്ട പൊലീസ് സ്‌റ്റേഷന്‍ സിഐ യോഗേന്ദ്ര വ്യാസ് അറിയിച്ചു.