ETV Bharat / crime

അങ്കമാലിയിൽ വൻ സ്പിരിറ്റ് വേട്ട: യുവ ദമ്പതികൾ പിടിയിൽ, കണ്ടെടുത്തത് ആയിരത്തോളം ലിറ്റർ സ്പിരിറ്റ് - thrissur rural police

തൃശൂർ ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കൽ വീട്ടിൽ ഡെനീഷ് ജോയി (32) ഇയാളുടെ ഭാര്യ അശ്വതി (30) എന്നിവരില്‍ നിന്നാണ് പൊലീസ് സ്‌പിരിറ്റ് പിടികൂടിയത്

angamaly  spirit  അങ്കമാലി  thrissur rural police  ശൂർ റൂറൽ പൊലീസ്
വാടകവീട്ടില്‍ സ്‌പിരിറ്റ്, അങ്കമാലിയില്‍ ദമ്പതികളില്‍ നിന്നും പിടിച്ചത് 2345 ലിറ്റർ സ്‌പിരിറ്റും 954 ലിറ്റർ മദ്യവും
author img

By

Published : Jul 16, 2022, 10:59 PM IST

എറണാകുളം: അങ്കമാലിയിൽ വൻ സ്‌പിരിറ്റ് വേട്ട. 2345 ലിറ്റർ സ്‌പിരിറ്റും 954 ലിറ്റർ മദ്യവുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കൽ വീട്ടിൽ ഡെനീഷ് ജോയി (32) ഇയാളുടെ ഭാര്യ അശ്വതി (30) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

അങ്കമാലിയിൽ നിന്ന് 2345 ലിറ്റർ സ്‌പിരിറ്റും 954 ലിറ്റർ മദ്യവും പിടികൂടി

അങ്കമാലിയിൽ പ്രതികൾ വാടകക്കെടുത്ത വീട്ടിൽ നിന്നാണ് മദ്യവും സ്‌പിരിറ്റും പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവിടേക്ക് സ്‌പിരിറ്റ് എത്തിയിരുന്നത്. കന്നാസുകളിലും, കുപ്പികളിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്.

ആഴ്‌ചയിലാണ് ലോഡ് ഇവിടേക്ക് എത്തിക്കുന്നത്. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന ലേബൽ ഇവിടെ നിന്ന് കണ്ട് കിട്ടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തൃശൂർ റൂറൽ പൊലീസിന് ലഭിച്ച രഹസ്യ വിവരം അങ്കമാലി എസ്‌.എച്ച്‌.ഒ യെ അറിയിച്ചതിനെ തുടർന്ന് ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് സ്‌പിരിറ്റ് പിടിച്ചെടുത്തത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.