ETV Bharat / crime

ഭാര്യയ്ക്ക് ക്രൂര മർദനം: പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസ് - case of domestic violence against a police officer

ഗാർഹിക പീഡന പരാതിയില്‍ തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു  ഭാര്യയെ ക്രൂരമായി മർദിച്ച സംഭവം  police officer got suspended  police officer brutally beating his wife  പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസ്  kerala latest news  malappuram latest news  ഗാർഹിക പീഡനത്തിന് കേസ്  കേരള വാർത്തകൾ  മലപ്പുറം വാർത്തകൾ  ഗാര്‍ഹിക പീഡനം  case of domestic violence against a police officer  ഗാർഹിക പീഡനത്തിന് കേസെടുത്തു
ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസ്
author img

By

Published : Aug 24, 2022, 8:16 AM IST

മലപ്പുറം: ഭാര്യയെ ക്രൂരമായി മർദിച്ച സഭവത്തിൽ തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. ഭാര്യയുടെ പരാതിയില്‍ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. മുൻപും പൊലീസുകാരനായ ഭര്‍ത്താവില്‍ നിന്നും പല തവണ ക്രൂരമായ മര്‍ദനം ഉണ്ടായിരുന്നതായി യുവതി പരാതിയിൽ പറയുന്നു.

മര്‍ദനത്തെത്തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ ബോധരഹിതയായി വീണ കൊണ്ടോട്ടി സ്വദേശിയായ യുവതിയെ, ഒടുവിൽ യുവതിയുടെ വീട്ടുകാര്‍ എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശൈലേഷിനെതിരെ യുവതി മുൻപ് പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു.

ഗാര്‍ഹിക പീഡനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ശൈലേഷിനെതിരെ കൊണ്ടോട്ടി പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അന്വേഷണം നടത്തും. ശൈലേഷിനേ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.