പാലക്കാട്: കള്ളമലയിൽ പൊലീസിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ വീണ്ടും കയ്യേറ്റം ചെയ്‌ത് പ്രതി രക്ഷപ്പെട്ടു. ലോക്ക്ഡൗൺ സമയത്ത് മുക്കാലി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാലുവെന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ കള്ളമല സ്വദേശി സിജോ ജെ ഫെൻസർ (35) എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് ഇയാൾ ഒളിവിൽ പോയി. സിജോ വീട്ടിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അഗളി പൊലീസ് സ്റ്റേഷനിലെ എസ്ഐ ഹരികൃഷ്ണനും സംഘവും ഇയാളുടെ വീട്ടിലെത്തി. പൊലീസിനെ കണ്ട സിജോ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
പ്രതിയുടെ ആക്രമണത്തില്‍ സിവിൽ പൊലീസ് ഓഫിസർ സുരേഷിന്‍റെ കൈക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. സുരേഷിനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിജോക്കെതിരെ വനംവകുപ്പിലും പൊലീസിലും മുമ്പും കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ALSO READ: ഒക്‌ടോബർ 21ന് കൊവിഡ് വാക്‌സിനേഷൻ 100 കോടിയിലെത്തുമെന്ന് കേന്ദ്രം