ETV Bharat / crime

ചാങ്കൂർ കല്ലുവിള ജംഗ്ഷനിൽ കഞ്ചാവുമായി മധ്യവയസ്‌കയെ പൊലീസ് പിടികൂടി - ചാങ്കൂർ കല്ലുവിള ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി സുജാത പിടിയിലായത്.

അടൂർ പൊലീസിന്‍റേതാണ് നടപടി  അടൂർ  അടൂർ വാര്‍ത്ത  ചാങ്കൂർ കല്ലുവിള ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു  Police arrested woman
ചാങ്കൂർ കല്ലുവിള ജംഗ്ഷനിൽ കഞ്ചാവുമായി മധ്യവയസ്‌കയെ പൊലീസ് പിടികൂടി
author img

By

Published : Aug 22, 2022, 9:57 AM IST

പത്തനംതിട്ട: വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മധ്യവയസ്കയെ പൊലീസ് പിടികൂടി. അടൂർ സ്വദേശി സുജാത (57) ആണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയിൽ പത്തനാപുരത്തു നിന്നും അടൂർ ഭാഗത്തേക്ക് കഞ്ചാവുമായി വരുന്നുണ്ടെന്ന് അറിഞ്ഞ പൊലീസ് സംഘം ചാങ്കൂർ കല്ലുവിള ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഏറെ നാളത്തെ നിരീക്ഷണത്തിനോടുവിലാണ് സുജാതയെ പൊലീസ് പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് 250 ഗ്രാമിലധികം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ഇവരുടെ മൂത്തമകൻ സൂര്യലാൽ കഞ്ചാവ് വില്‍പന, വധശ്രമം തുടങ്ങിയ പത്തിലധികം കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ നിയമ പ്രകാരം നാടു കടത്തപ്പെട്ടിരുന്നു.

രണ്ടാമത്തെ മകൻ ചന്ദ്രലാൽ വധശ്രമ കേസിലുൾപ്പെട്ടയാളുമാണ്. ഇയാൾ പെൺകുട്ടിയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. കഞ്ചാവ് ചില്ലറവില്‍പനക്കായി കൊണ്ടുവരുന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കഞ്ചാവിന്‍റെ ഉറവിടം സംബന്ധിച്ച കൂടുതൽ കാര്യങ്ങളെപ്പറ്റി പൊലീസ് അന്വേഷിച്ച് വരുന്നു.

Also Read: കൊറിയർ വഴി ബെംഗളുരുവിൽ നിന്നും എംഡിഎംഎ, പാഴ്‌സൽ വാങ്ങാനെത്തിയ രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.