ETV Bharat / crime

മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി ഒരാൾ പിടിയിൽ - smuggling news kerala

ഇരുപതു ഗ്രാം എംഡിഎംഎയുമായി പെരിന്താട്ടിരി സ്വദേശിയാണ് പെരിന്തല്‍മണ്ണ പൊലീസിന്‍റെ പിടിയിലയത്. വന്‍തോതില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ യുവാക്കളേയും സ്ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തി ആവശ്യക്കാര്‍ പറയുന്ന സ്ഥലത്തെത്തിച്ചുകൊടുത്ത് വില്‍പന.

മയക്കുമരുന്ന് വേട്ട  police arrested man with mdma  എംഡിഎംഎയുമായി ഒരാൾ പിടിയിൽ  പെരിന്തല്‍മണ്ണയില്‍ എംഡിഎംഎ പിടികൂടി  MDMA  എംഡിഎംഎ  മലപ്പുറം വാർത്തകൾ  കേരള വാർത്തകൾ  malappuram latest news  smuggling news kerala  kerala latest news
മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി ഒരാൾ പിടിയിൽ
author img

By

Published : Aug 23, 2022, 8:10 AM IST

മലപ്പുറം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാള്‍ കൂടി പെരിന്തല്‍മണ്ണ പൊലീസിന്‍റെ പിടിയിലായി. പെരിന്താട്ടിരി സ്വദേശി തൊടുമണ്ണില്‍ മൊയ്‌തീന്‍കുട്ടിയാണ് (24) അറസ്‌റ്റിലായത്. ഇരുപത് ഗ്രാം എംഡിഎംഎയുമായാണ് അങ്ങാടിപ്പുറത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്.

പെരിന്തല്‍മണ്ണ ഡിവൈ.എസ്‌.പി എം.സന്തോഷ് കുമാര്‍, സി.ഐ. സി.അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. സി.കെ.നൗഷാദും സംഘവും കാരിയര്‍മാരെ നിരീക്ഷിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വില്‍പ്പനയിലെ പ്രധാന കണ്ണിയായ മൊയ്‌തീന്‍കുട്ടി പിടിയിലായത്. ഒരു മാസത്തിനുള്ളില്‍ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് കോടികളുടെ ലഹരിമരുന്നാണ്. ഒരു കിലോഗ്രാം ഹാഷിഷ്, പത്ത് കിലോഗ്രാം കഞ്ചാവ് , നാല്‍പ്പത് ഗ്രാം എംഡിഎംഎ എന്നിവയുള്‍പ്പടെ പിടികൂടുകയും ലഹരിക്കടത്ത് സംഘത്തിലെ ആറു പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജൂനിയര്‍ എസ്.ഐ. പി.എം.ഷൈലേഷ്, എ.എസ്.ഐ. ബൈജു, എസ്‌സിപിഒ മാരായ സക്കീര്‍, സജീര്‍, ഷഫീഖ്, ഷക്കീല്‍, മിഥുന്‍, ഉല്ലാസ്, എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.