ETV Bharat / crime

വൈക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്‌: മൂവാറ്റുപുഴ സ്വദേശി പിടിയിൽ - വൈക്കം വടയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ചു

മൂവാറ്റുപുഴ സ്വദേശി എ കെ നസീബിനെയാണ് പോക്സോ കേസിൽ തലയോലപ്പറമ്പ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

vaikom vadayar rape case  pocso case at vaikom vadayar  a k naseeb arrested bypolice  ak naseeb pocso case  kottayam vaikom pocso case  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്‌  പോക്‌സോ കേസിൽ മൂവാറ്റുപുഴ സ്വദേശി പിടിയിൽ  വൈക്കം വടയാർ വാർത്ത  വൈക്കം വടയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ചു  കോട്ടയം പോക്‌സോ കേസ്
വൈക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്‌; മൂവാറ്റുപുഴ സ്വദേശി പിടിയിൽ
author img

By

Published : Jul 22, 2022, 2:24 PM IST

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്‌തു. മൂവാറ്റുപുഴ സ്വദേശി എ കെ നസീബിനെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മൂവാറ്റുപുഴയിലെ പിഎംടി ചെരുപ്പ് മൊത്തവിതരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ.

സബ് ഇൻസ്പെക്‌ടർ പി ആർ ദീപു, സോണി ജോസഫ്, പി എസ് സുധീരൻ, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് മൂവാറ്റുപുഴയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും പ്രതിയെ പിടികൂടിയത്. വൈക്കം കടുത്തുരുത്തി മേഖലകളിലെ ചെരുപ്പ് കടകളിൽ നിന്നും ഓർഡർ എടുത്ത് സാധനങ്ങൾ എത്തിച്ചു നൽകുന്ന ജോലിയാണ് യുവാവിന്.

ജൂലൈ 16ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ വടയാർ- മുട്ടുങ്കൽ റോഡിലാണ് സംഭവം. വടയാർ ജംഗ്ഷന് സമീപത്തുവച്ച് ബൈക്കിൽ എത്തിയ ഇയാൾ രണ്ട് വിദ്യാർഥിനികളെ തടഞ്ഞുനിർത്തി ഓൺലൈനിൽ ഡ്രസ് വാങ്ങാറുണ്ടോയെന്ന് ചോദിച്ച് ഒരു പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി കുതറി മാറി ബഹളം വച്ചതിനെ തുടർന്ന് ഇയാൾ കടന്നു കളഞ്ഞു.

പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവാവിനെ തിരിച്ചറിഞ്ഞത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.