തൃശൂര്‍: ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്ങാനെല്ലൂർ സ്വദേശി ഹിരണിനാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം 9 മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.
2018ലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. നിരവധി തവണ പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. സാക്ഷിമൊഴിയുടെയും ശാസ്ത്രീയ തെളിവുകളുടെയും ഡിഎന്‍എ റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷൻ വിചാരണ.
പോക്സോ നിയമം 5, 6 വകുപ്പുകൾ പ്രകാരം 20 വർഷവും ബലാത്സംഗം അതിക്രമിച്ച് കടന്ന് പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് 5 വർഷവുമാണ് തടവ്. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് ഫൊറന്‍സിക് വിദഗ്‌ധന്‍ അടക്കം 18 സാക്ഷികളും ഡിഎന്‍എ റിപ്പോർട്ടടക്കം 24 രേഖകളും 4 തൊണ്ടി മുതലുകളും ഹാജരാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്.
നെടുപുഴ പൊലീസ് ഇൻസ്പെക്രടര്‍ സതീഷ് കുമാറാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ.പി അജയ് കുമാർ ഹാജരായി.