ETV Bharat / crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; മൂന്ന് പേര്‍ അറസ്റ്റില്‍ - പോക്‌സോ കേസ്

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതികള്‍ നിരവധി തവണ പീഡനത്തിനിരയാക്കി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  pocso case in Kottayam  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു  പോക്‌സോ കേസ്  പോക്‌സോ കേസ് അറസ്റ്റ്
പീഡന കേസില്‍ അറസ്റ്റിലായ ശശിധരൻ (68), ഷിബു (38), മണിക്കുട്ടൻ (40) എന്നിവര്‍
author img

By

Published : Oct 13, 2022, 9:35 PM IST

കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോരുത്തോട് സ്വദേശികളായ ശശിധരൻ (68), ഷിബു (38), മണിക്കുട്ടൻ (40) എന്നിവരാണ് പിടിയിലായത്. ഇന്ന് (ഒക്‌ടോബര്‍12) ഉച്ചയോടെയാണ് പ്രതികളെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിനിരയാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈൽഡ് ലൈൻ വഴി കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മുണ്ടക്കയം പൊലീസ് കേസെടുക്കുകയും ഷിബു, മണിക്കുട്ടന്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാല്‍ ഇരുവരെയും അറസ്റ്റ് ചെയ്തെന്ന വിവരം ലഭിച്ചതോടെ പ്രതിയായ ശശിധരന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഒ ഷൈൻ കുമാര്‍.എ, സി.പി.ഒമാരായ ശരത്ചന്ദ്രൻ, ജോൺസൺ എ.ജെ, ശ്രീജിത്ത് ബി, രഞ്ജിത്ത് എസ്.നായർ, രഞ്ജിത്ത് പി.റ്റി, റോബിൻ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.