ETV Bharat / crime

പച്ചക്കറിയിൽ ഒളിപ്പിച്ച് ജയിലിൽ കഞ്ചാവ് എത്തിച്ചയാൾ അറസ്‌റ്റിൽ - കഞ്ചാവ്

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പച്ചക്കറിയിൽ 3 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ച ഗുഡ്‌സ് ഓട്ടോയുമായി ഇയാൾ ജയിലിൽ എത്തിയത്

kannur  central jail  kannur central prison  ganja  arrested  hidden in the vegetables  കാസർകോട്  പച്ചക്കറിയിൽ ഒളിപ്പിച്ച്  കണ്ണൂർ സെൻട്രൽ ജയിലിൽ  കണ്ണൂർ  ബാര സ്വദേശി  കഞ്ചാവ്  ഗുഡ്‌സ് ഓട്ടോ
പച്ചക്കറിയിൽ ഒളിപ്പിച്ച് ജയിലിൽ കഞ്ചാവ് എത്തിച്ചയാൾ അറസ്‌റ്റിൽ
author img

By

Published : Sep 22, 2022, 11:01 PM IST

കാസർകോട് : കണ്ണൂർ സെൻട്രൽ ജയിലിൽ പച്ചക്കറിയിൽ ഒളിപ്പിച്ച് മൂന്ന് കിലോ കഞ്ചാവ് എത്തിച്ചയാൾ അറസ്‌റ്റിൽ. കാസർകോട് ബാര സ്വദേശി അസൈനാർ ആണ് അറസ്‌റ്റിലായത്. കാസർകോട് നിന്നാണ് കഞ്ചാവ് കടത്തിയ ഓട്ടോ സഹിതം പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.

പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച 3 കിലോഗ്രാം കഞ്ചാവുമായി ഗുഡ്‌സ് ഓട്ടോ ജയിലിനകത്തെ അടുക്കളയിലെത്തിയത് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (17-9-2022) . തലേന്ന് കൊണ്ടുവന്ന പച്ചക്കറിയിൽ കുറവുണ്ടായിരുന്നുവെന്നും ബാക്കിയാണ് പിറ്റേന്ന് എത്തിച്ചതെന്നുമാണ് പൊലീസുകാരോട് ഇയാൾ പറഞ്ഞത്. ജയിലിനകത്തേക്ക് കിലോക്കണക്കിന് കഞ്ചാവ് എത്തിയത് ഗുരുതര സുരക്ഷാവീഴ്‌ച ആയിട്ടാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിരുന്നത്.

സംഭവത്തെ കുറിച്ച് ജയില്‍ ഡിജിപി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ടും തേടിയിരുന്നു. പച്ചക്കറി കൊണ്ടുവന്ന ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.