ETV Bharat / crime

പാനൂർ കൊലപാതകം: പ്രചോദനമായത് 'അഞ്ചാം പാതിര', വിഷ്‌ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടു - വിഷ്‌ണുപ്രിയ

വിഷ്‌ണുപ്രിയയുടെ സുഹൃത്തായ പൊന്നാനി സ്വദേശിയേയും കൊല്ലാൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു.

പാനൂർ കൊലപാതകം  പാനൂരിൽ വിഷ്‌ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തി  പാനൂരിൽ യുവതിയെ കൊലപ്പെടുത്തി  പാനൂരിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം  വിഷ്‌ണുപ്രിയ കണ്ണൂർ കൊലപാതകം  വിഷ്‌ണുപ്രിയ കൊലപാതകം  പ്രണയപ്പക കൊലപാതകം  പ്രണയ നൈരാശ്യം യുവതിയെ കൊലപ്പെടുത്തി  panur vishnupriya murder investigation updation  panur vishnupriya murder  panur vishnupriya murder investigation  panur murder  kannur murder  crime news kannur  kannur latest news  vishnupriya murder updation
പാനൂർ കൊലപാതകം: പ്രചോദനമായത് 'അഞ്ചാം പാതിരാ', വിഷ്‌ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതി
author img

By

Published : Oct 23, 2022, 1:21 PM IST

കണ്ണൂർ: പാനൂരിൽ വിഷ്‌ണുപ്രിയ (23) എന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി ശ്യാംജിത്ത്. വിഷ്‌ണുപ്രിയയുടെ സുഹൃത്തായ പൊന്നാനി സ്വദേശിയേയും കൊല്ലാൻ ശ്യാംജിത്ത് പദ്ധതി ഇട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾ വിഷ്‌ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു.

പ്രണയം തകർന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെൺകുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. ഇതോടെയാണ് വിഷ്‌ണുപ്രിയയേയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചത്.

സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ 'അഞ്ചാം പാതിര'യാണ് കൊലപാതകത്തിന് പ്രചോദനമായതെന്ന് ശ്യാംജിത്ത് പൊലീസിന് മൊഴി നൽകി. ചിത്രത്തിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് സ്വയം കത്തി ഉണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചത്.

വിഷ്‌ണുപ്രിയയേ പൊന്നാനിക്കാരനായ സുഹൃത്തിനെ വീഡിയോ കോൾ ചെയ്യുമ്പോഴാണ് തലയ്‌ക്കടിച്ച് വീഴ്ത്തുന്നത്. ഇത് ഇയാൾ ഫോണിലൂടെ കണ്ടിരുന്നു. ഇയാളെ പൊലീസ് സാക്ഷിയാക്കും.

വീട്ടിൽ കയറി പെൺകുട്ടിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയിൽ എത്തി തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും അടങ്ങിയ ബാഗ് പൊലീസ് കണ്ടെടുത്തു.

കുളത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ബാഗ്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്‌ക്, തൊപ്പി, സ്ക്രൂ ഡ്രൈവർ എന്നിവയും ബാഗിലുണ്ടായിരുന്നു.

Also read: പാനൂർ വിഷ്‌ണുപ്രിയ കൊലപാതകം; ആയുധങ്ങളും ബൈക്കും കണ്ടെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.