ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്പ്‌വാരയിൽ ഇന്ത്യൻ സൈന്യവും ബിഎസ്‌എഫും ചേർന്ന് 10 കിലോ ഹെറോയിൻ പിടിച്ചെടുത്തു. നിയന്ത്രണ രേഖയ്‌ക്ക് അടുത്ത് കർണാ വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് സേന ഹോറോയിൻ കണ്ടെത്തിയത്. വിപണിയിൽ 50 കോടി രൂപയോളം വിലവരുന്നതാണ് പിടിച്ചെടുത്ത ഹെറോയിൻ.
ഒരാഴ്‌ചക്കിടയിൽ ഇത് രണ്ടാം തവണയാണ് അതിർത്തിയിൽ നിന്ന് ലഹരിമരുന്ന് പിടിക്കുന്നത്. പാകിസ്ഥാന്‍റെ സഹായത്തോടെ തീവ്രവാദ പ്രവർത്തനത്തിന് പണം കണ്ടെത്തുകയാണ് ലഹരിമരുന്ന് കടത്തിന്‍റെ ലക്ഷ്യമെന്ന് സൈന്യം അറിയിച്ചു.