ETV Bharat / crime

'അർപിത കഠിനാധ്വാനി' : അറസ്റ്റിന് പിന്നാലെ വാഴ്‌ത്തലുമായി ഒറിയ സംവിധായകൻ - ഒറിയ ചലച്ചിത്ര സംവിധായകൻ അശോക് പതി അർപിത മുഖർജി സിനിമ

2009ൽ പുറത്തിറങ്ങിയ ചിത്രമായ 'പ്രേം രോഗി' എന്ന ചിത്രത്തിലേക്ക് അർപിതയെ തെരഞ്ഞെടുത്തതിനെയും സിനിമ ലൊക്കേഷനിലെ അർപിതയുടെ പെരുമാറ്റത്തെയും കുറിച്ച് സംവിധായകൻ അശോക് പതി

Oria film director Ashok Pati has identified Arpita Mukherjee  probe into the West Bengal School Service Commission recruitment scam case  Arpita Mukherjee arrested after Rs 20 crore was recovered from her house  Oria film director Ashok Pati statement about Arpita Mukherjee  Prem Rogi film actor Arpita Mukherjee  അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ ബംഗാൾ വ്യവസായ മന്ത്രി പാർഥ ചാറ്റർജി  അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ അർപിത മുഖർജി  അർപിത മുഖർജിയെക്കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ അശോക് പതി  ഒറിയ ചലച്ചിത്ര സംവിധായകൻ അശോക് പതി അർപിത മുഖർജി സിനിമ  അശോക് പതി സംവിധാനം ചെയ്‌ത ചിത്രം പ്രേം രോഗി
അർപിത വളരെ കഠിനാധ്വാനിയായിരുന്നു: ഒറിയ ചലച്ചിത്ര സംവിധായകൻ അശോക് പതി
author img

By

Published : Jul 24, 2022, 12:04 PM IST

കൊല്‍ക്കത്ത : അധ്യാപക നിയമന അഴിമതി കേസിൽ അർപിത മുഖർജിയുടെ അറസ്റ്റിന് പിന്നാലെ അവരെ പിന്‍തുണച്ച് ഒറിയ ചലച്ചിത്ര സംവിധായകൻ അശോക് പതി. അദ്ദേഹം സംവിധാനം ചെയ്‌ത് 2009ൽ പുറത്തിറങ്ങിയ ചിത്രമാണ് 'പ്രേം രോഗി'. ചിത്രത്തിലെ മുൻനിര കഥാപാത്രങ്ങളിൽ ഒരാളായിരുന്നു അർപിത മുഖർജി.

സിനിമയിലെ പ്രധാന കഥാപാത്രത്തിനായി ഒരു പുതുമുഖത്തെ തേടുന്നതിനിടെ സംവിധായകൻ കണ്ടെത്തിയതാണ് അർപിതയെ. ബംഗാൾ വ്യവസായ മന്ത്രി പാർഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും നടിയുമായ അര്‍പിത കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത 20 കോടി, അധ്യാപക നിയമനത്തിലൂടെ ലഭിച്ച കോഴപ്പണമാണെന്നാണ് ഇഡി സംശയിക്കുന്നത്. 20 മൊബൈല്‍ ഫോണുകളും, അർപിത മുഖര്‍ജിയുടെ സൗത്ത് കൊല്‍ക്കത്തയിലുള്ള വസതിയില്‍ കഴിഞ്ഞ ദിവസം ഇഡി നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെടുത്തിരുന്നു.

അർപിതയെക്കുറിച്ച് അശോക് പതി : 2009ലെ 'പ്രേം രോഗി' എന്ന സിനിമയ്‌ക്കുവേണ്ടി പുതുമുഖത്തെ തേടി നടന്ന ഞാൻ മതിലിൽ ഒട്ടിച്ച ഒരു ഫോട്ടോ പോസ്‌റ്ററിലാണ് അർപിതയെ ആദ്യമായി കാണുന്നത്. ശേഷം ഞങ്ങൾ കൊൽക്കത്തയിൽ കണ്ടുമുട്ടി.പിന്നീട് സിനിമ ചിത്രീകരിച്ചു.

ചിത്രത്തിൽ അർപിതയെ കൂടാതെ സിദ്ധാന്ത് മൊഹപത്ര, ബുദ്ധാദിത്യ മൊഹന്തി, വർഷ പ്രിയദർശിനി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു. പിന്നീട് ഒന്നിന് പുറകെ ഒന്നായി സിനിമകളിൽ അർപിത പ്രത്യക്ഷപ്പെട്ടു. അർപിതയുടെ അഭിനയ പാടവം തന്നെ വല്ലാതെ ആകർഷിച്ചിരുന്നു.

Also read: അധ്യാപക നിയമനത്തിലെ ക്രമക്കേട് : ബംഗാള്‍ മന്ത്രിയെ അറസ്റ്റ് ചെയ്‌ത് ഇഡി, നടപടി 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ

ജോലിയിൽ അർപിത വളരെ പ്രൊഫഷണലായിരുന്നു. വളരെ കഠിനാധ്വാനിയും ആത്മാർഥതയുള്ളവളുമായിരുന്നു. ആരോടും മോശമായി പെരുമാറിയിട്ടില്ല. എല്ലാവരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ബംഗാളി ആയിരുന്നിട്ടും അർപിത ഒറിയ ഭാഷയിൽ പ്രാവീണ്യം നേടിയിരുന്നതായും അശോക് പതി പറഞ്ഞു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.