കോഴിക്കോട് : കൊച്ചി നമ്പർ 18 ഹോട്ടലിലെ ലഹരിപ്പാർട്ടി കേസിലെ പ്രതി അഞ്ജലിയ്‌ക്കെതിരെ പരാതിക്കാരി. പ്രതിയുടേത് വെളിപ്പെടുത്തലല്ല, വെറും ആരോപണങ്ങളാണ്. ഹോട്ടലിൽ തന്നെയും പെൺകുട്ടികളെയും കൊണ്ടുപോയത് അഞ്ജലിയാണെന്നും അവര്‍ പറഞ്ഞു.
അതിന്‍റെ തെളിവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. സൈജു ചതിച്ചെന്ന് അഞ്ജലി തന്നെ സമ്മതിച്ചിട്ടുണ്ട്. അവരുടെ അമ്മാവൻ ജ്യോതി പ്രകാശാണ് തന്നെ ഭീഷണിപ്പെടുത്തിയത്. ലഹരിക്കടത്തുകാരിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തന്നെയും കുടുംബത്തെയും വെട്ടിലാക്കാന്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി.
അടുപ്പക്കാരുടെ പിന്തുണ ആത്മഹത്യ ഒഴിവാക്കി
ആത്മഹത്യ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ അടുപ്പക്കാരുടെ പിന്തുണയാണ് തന്നെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും പരാതിക്കാരി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയിലെ അന്വേഷണത്തിൽ ഉടമ റോയ് വയലാട്ടിന്‍റെ പങ്കാളിത്തത്തിന് ശക്തമായ തെളിവുണ്ടെന്ന് കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസ് അറിയിച്ചു.
ALSO READ: നമ്പർ 18 ഹോട്ടലിലെ പീഡനം; റോയ് വയലാട്ടിനെതിരെ ശക്തമായ തെളിവെന്ന് ഡി.സി.പി
കേസിൽ കൂടുതൽ തെളിവ് ലഭിച്ചെങ്കിലും മറ്റാരും പരാതി തന്നിട്ടില്ല. ഈ കേസിൽ അഞ്ജലിയുടെ പങ്കാളിത്തത്തിനും തെളിവുണ്ട്. മോഡലുകൾ കൊല്ലപ്പെട്ട കേസിൽ റോയ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാത്തതിൽ കോടതിയെ സമീപിക്കും.
കൊവിഡാണെന്ന റോയിയുടെ വാദം പരിശോധിക്കും. സി.ബി.ഐ അന്വേഷണം വേണമെന്ന് കാറപകടത്തിൽ മരിച്ച മോഡൽ അൻസി കബീറിന്‍റെ കുടുംബത്തിന്‍റെ ആവശ്യത്തോട് എതിർപ്പില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമായാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.