ETV Bharat / crime

പിടിച്ചെടുത്ത മൊബൈൽ ഫോൺ കാണാതായ സംഭവം; പരവൂർ സ്‌റ്റേഷനിൽ കൂട്ടസ്ഥലം മാറ്റം - ഓപ്പറേഷൻ പി ഹണ്ട്

ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി പരവൂർ തെക്കുംഭാഗം സ്വദേശിയായ യുവാവിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണാണ് കൊല്ലം പരവൂർ സ്‌റ്റേഷനിൽ നിന്ന് മോഷണം പോയത്. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഫോണിൽ തിരിമറി നടന്നതായി അറിയുന്നത്.

mobile missing case  mobile missing form police station  paravur police station  പരവൂർ സ്‌റ്റേഷനിൽ കൂട്ടസ്ഥലം മാറ്റം  പൊലീസുകാരെ സ്ഥലംമാറ്റി  മൊബൈൽ ഫോൺ കാണാതായ സംഭവം  ഓപ്പറേഷൻ പി ഹണ്ട്  Operation P Hunt
പിടിച്ചെടുത്ത മൊബൈൽ ഫോൺ കാണാതായ സംഭവം; പരവൂർ സ്‌റ്റേഷനിൽ കൂട്ടസ്ഥലം മാറ്റം
author img

By

Published : Dec 1, 2021, 7:03 AM IST

കൊല്ലം: ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി പിടിച്ചെടുത്ത മൊബൈൽ ഫോൺ കാണാതായ സംഭവത്തിൽ കൊല്ലം പരവൂർ സ്‌റ്റേഷനിൽ കൂട്ടസ്ഥലം മാറ്റം. ചാത്തന്നൂർ എസിപി ഗോപകുമാറിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ എട്ട് പൊലീസുകാരെയാണ് സിറ്റി പൊലീസ് കമ്മിഷണർ സ്ഥലം മാറ്റിയത്.

വനിത പൊലീസുകാർ ഉൾപ്പടെയുള്ളവരും നടപടി നേരിടുന്നവരിൽ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ സെപ്‌തംബറിലായിരുന്നു സംഭവം. കുട്ടികളുടെ അശ്ലീല വീഡിയോകൾ പതിവായി കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരെ പിടികൂടാൻ സൈബർ സെല്ലിന്‍റെ നിർദേശങ്ങൾ അനുസരിച്ച് നടത്തിയ റെയ‌്ഡിൽ പരവൂർ തെക്കുംഭാഗം സ്വദേശിയായ യുവാവിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണാണ് മോഷണം പോയത്.

തുടർന്ന് ഫോൺ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തിരിമറി പുറത്തറിയുന്നത്. റെയ‌്ഡിൽ പിടിച്ചെടുത്ത വില കൂടിയ ഫോണിന് പകരം മറ്റൊരു കമ്പനിയുടെ പ്രവർത്തനരഹിതമായ ഫോണാണ് നൽകിയതെന്ന് പരിശോധന ചുമതലയുള്ള കോടതി ജീവനക്കാരൻ കണ്ടെത്തുകയായിരുന്നു.

ALSO READ: Mullaperiyar Dam Water Level : മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി ; രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി

സംഭവം വിവാദമായതോടെ ചാത്തന്നൂർ എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവസമയത്ത് കൊവിഡ് ചികിത്സയിലുണ്ടായിരുന്നവർ പോലും ട്രാൻസ്‌ഫർ പട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.