ETV Bharat / crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി ; പ്രതികള്‍ക്കായി തിരച്ചില്‍ - Assam girl rape

സംഭവത്തിന് ശേഷം പെണ്‍കുട്ടിയെയും കുടുംബത്തേയും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു

Assam girl rape  Guwahati GIRL GANGRAPE
അഞ്ച് പ്രതികള്‍ക്കായി അസം പോലീസ് തിരച്ചിൽ നടത്തുന്നു.
author img

By

Published : Mar 11, 2022, 4:21 PM IST

ഗുവാഹത്തി (അസം) : ഗുവാഹത്തിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി കൂട്ടബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ അഞ്ച് പ്രതികള്‍ക്കായി അസം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ക്കെതിരെ പോക്‌സോയും മറ്റ് ഐപിസി വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബിക്കി അലി, ഫൈസുൽ അലി, പിങ്കു അലി, പോണ അലി, രാജ അലി എന്നിവരാണ് പ്രതികള്‍. ഫെബ്രുവരി 19നായിരുന്നു സംഭവം. വിവരം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെയും കുടുംബത്തേയും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചു.

Also read : സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ കൂട്ട ബലാൽസംഗം ചെയ്‌തു

ഗുവാഹത്തിയിലെ ഓൾ വുമൺ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. അഞ്ച് പേർ ചേർന്ന് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി അടച്ചിട്ട മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

വിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. പ്രതികള്‍ പെണ്‍കുട്ടിയെ മറ്റൊരു ഹോട്ടലില്‍ കൊണ്ടുപോയും പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം പൊലീസില്‍ പരാതിപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.