ETV Bharat / crime

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്നു - trivandrum murder latest news

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ 20 ഓളം പേര്‍ ചേര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്.

യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വാര്‍ത്ത  യുവാവിനെ വെട്ടിക്കൊന്നു വാര്‍ത്ത  തിരുവനന്തപുരം കവലയൂര്‍ കൊലപാതകം വാര്‍ത്ത  ക്രിമിനല്‍ കേസിലെ പ്രതിയെ വെട്ടിക്കൊന്നു വാര്‍ത്ത  man killed in trivandrum news  trivandrum murder latest news  man stabbed to death news
പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്നു
author img

By

Published : May 9, 2021, 3:38 PM IST

Updated : May 9, 2021, 4:17 PM IST

തിരുവനന്തപുരം: കവലയൂരില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെരുംകുളം സ്വദേശി ജോഷി (37) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ജോഷിയുടെ വീടിന് സമീപത്ത് വച്ചാണ് കൊലപാതകം നടന്നത്. ഇരുപതോളം പേര്‍ ചേര്‍ന്ന് ജോഷിയെ ഓടിച്ചിട്ട് വെട്ടുകയായിരുന്നു. കയ്യിലും കാലിലും ഗുരുതരമായി വെട്ടേറ്റ ജോഷിയെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്നു

Read more: സ്വകാര്യ ബസുമായി കടന്ന യുവാവ് പൊലീസ് പിടിയിലായി

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, കഞ്ചാവ് കടത്ത് തുടങ്ങി 15 ഓളം കേസുകളില്‍ പ്രതിയാണ് ജോഷി. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് താഹയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കടയ്ക്കാവൂര്‍ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Last Updated : May 9, 2021, 4:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.