അമരാവതി: പ്രണയം വീട്ടുകാര്‍ അംഗീകരിക്കാത്തതില്‍ പ്രകോപിതനായി കാമുകിയെ വെടിവെച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്‌തു. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ പൊഡലകുരുവിലാണ് സംഭവം. പൊഡലകുരു തതിപർത്തി സ്വദേശിയായ സുരേഷ് റെഡിയാണ് പ്രണയിനിയായ കാവ്യക്ക് നേരെ വെടിയുതിര്‍ത്ത ശേഷം സ്വയം നിറയൊഴിച്ചത്. ഇരുവരും ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുകയായിരുന്നു.
ഇവര്‍ തമ്മില്‍ വളരെ കാലമായി അടുപ്പത്തിലായിരുന്നു. പ്രണയം വീട്ടുകാരെ അറിയിക്കുകയും വിവാഹം നടത്തി കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ കാവ്യയുടെ വീട്ടുകാര്‍ പ്രണയത്തെ എതിര്‍ക്കുകയാണ് ഉണ്ടായത്. ഇതില്‍ പ്രകോപിതനായി സുരേഷ് കാവ്യയുടെ വീട്ടിലേക്ക് തോക്കുമായി ചെന്ന് കാവ്യക്ക് നേരെ വെടിയുതിർത്തു. പിന്നീട് ഇയാള്‍ സ്വയം തലയിൽ വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കാവ്യയെ നാട്ടുകാർ നെല്ലൂർ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
Also Read തെലങ്കാനയിൽ യുവതി ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു: കൃത്യം വിവാഹത്തിന്‍റെ 36-ാം നാള്‍