ETV Bharat / crime

ഒരു കുപ്പി ബിയറിന് 400 രൂപ! പണിമുടക്കില്‍ മദ്യം കടത്തിയ ചുമട്ടു തൊഴിലാളിക്ക് 'പണി കൊടുത്ത്' എക്സൈസ് - undefined

വെയര്‍ഹൗസില്‍ നിന്നും ബിയര്‍ മോഷ്ടിച്ച് ആവശ്യക്കാര്‍ മറിച്ചു കൊടുക്കുന്നതാണ് ബൈജുവിന്‍റെ പതിവ്

ചുമട്ടുതൊഴിലാളി അറസ്റ്റില്‍
പണികിട്ടി ചുമട്ടുതൊഴിലാളി
author img

By

Published : Mar 29, 2022, 2:25 PM IST

കോട്ടയം: ദേശീയ പണിമുടക്ക് ദിവസം ബിവറേജസ് കോര്‍പറേഷന്‍റെ വെയര്‍ഹൗസില്‍ നിന്നും ബിയർ മോഷ്ടിച്ച് 400 രൂപയ്ക്ക് മറിച്ച് വിറ്റ വെയര്‍ഹൗസിലെ ചുമട്ടുതൊഴിലാളി അറസ്റ്റില്‍. അയര്‍ക്കുന്നം വെയർഹൗസിലെ തൊഴിലാളി പുന്നത്തുറ കല്ലുവെട്ടുകുഴിയിൽ ബൈജുവാണ് ഇന്നലെ (28.03.2022) എക്സൈസ് പിടിയിലായത്. ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ പ്രതി ജീവനക്കാര്‍ അടക്കമുള്ളവര്‍ അറിയാതെ ബിയര്‍ കുപ്പികള്‍ കടത്തുകയായിരുന്നു.

നികുതി അടക്കാത്തതും സെക്യൂരിറ്റി ലേബലില്ലാത്തതുമായ നമ്പർ പതിക്കാത്ത ബിയർ കുപ്പികളാണ് ഇയാള്‍ മറിച്ച് വിറ്റത്. ഇയാളുടെ മദ്യ വിൽപ്പന സംബന്ധിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എ അശോക് കുമാറിന്‍റെ നിർദേശാനുസരണം പാമ്പാടി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

also read: പ്രസാദമായി മദ്യം ; വിചിത്ര ആചാരവുമായി ബാബ റോഡ് ഷാ ക്ഷേത്രം

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.