മലപ്പുറം: വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. വേങ്ങര സ്വദേശി അനിലാണ്(35) അറസ്റ്റിലായത്. ചൊവ്വാഴ്‌ച (ജൂലൈ 26) ഉച്ചയ്ക്കാണ് ഇയാള്‍ അറസ്റ്റിലായത്.
മലപ്പുറം ജില്ല പൊലീസ് മേധാവി എസ്.സുജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വേങ്ങരയിലെ ഗാന്ധികുന്ന് കോളനിയിലെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വേങ്ങര പൊലീസും മലപ്പുറം ജില്ലാ ആന്റിനർകോട്ടിക്ക് സ്പെഷ്യൽ ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് ചില്ലറ വില്‍പനക്കായെത്തിച്ച കഞ്ചാവാണിതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പ്രതിക്ക് കഞ്ചാവ് ലഭിക്കുന്ന ഉറവിടം എവിടെയാണെന്ന കാര്യം പൊലീസ് അന്വേഷണം നടത്തി വരികയാണ്. പ്രതിക്കെതിരെ കവര്‍ച്ച, വധശ്രമം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, എസ്.ഐ എം.ഗിരീഷ്, എ.എസ്.ഐ അശോകൻ, ജില്ലാ ആന്‍റി നർക്കോട്ടിക് സ്കോഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, ആർ.ഷഹേഷ്, കെ.സിറാജുദീൻ , മോഹനദാസ്, സൽമാൻ, ഫൈസൽ, റൈഹാനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
also read: കഞ്ചാവ് കടത്താന്‍ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍