മലപ്പുറം: നിലമ്പൂരില്‍ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പേർ അറസ്റ്റില്‍. കരുളായി പുള്ളിയിൽ സ്വദേശി വടക്കോട്ടിൽ ഹരീഷ് (28), വടപുറം സ്വദേശി ചെക്കരാട്ടിൽ അൽത്താഫ് അമീൻ (20), അമരമ്പലം തോട്ടേക്കാട് സ്വദേശി ഓട്ടുപ്പാറ ദിൽജിത് (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
കേസില്‍ പ്രതിയായ സംഭവസമയത്ത് പ്രായപൂർത്തിയാകാത്തയാളെ ജുവൈനൽ ജസ്‌റ്റിസ് ബോർഡ് മുമ്പാകെയും ഹാജരാക്കി. ഡിവൈഎസ്‌പി സാജു കെ.അബ്രഹാം, സിഐ പി. വിഷ്ണു, എസ്ഐ നവീൻ ഷാജ്, എഎസ്ഐ അൻവർ സാദത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദാലി, ഷിജു, അഭിലാഷ് കൈപ്പിനി, കെ.ടി.ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്.