ETV Bharat / crime

ഹൈവേക്ക് സമീപം പതിനഞ്ച് വയസുകാരിയുടെ മൃതദേഹം ബാഗില്‍ നിറച്ച നിലയില്‍ കണ്ടെത്തി - പൊലീസ്

മഹാരാഷ്‌ട്രയിലെ പൽഘറില്‍ ഹൈവേക്ക് സമീപം പ്രായപൂർത്തിയാകാത്ത പതിനഞ്ച് വയസുകാരിയുടെ മൃതദേഹം ബാഗില്‍ നിറച്ച നിലയില്‍ കണ്ടെത്തി

minor girl  dead body  dead body in bag  minor girl dead body in bag  Dead body of minor gir  minor girl found in bag highway side  മൃതദേഹം ബാഗില്‍ നിറച്ച നിലയില്‍  ഹൈവേക്ക് സമീപം പതിനഞ്ച് വയസുകാരിയുടെ മൃതദേഹം  പതിനഞ്ച് വയസുകാരിയുടെ മൃതദേഹം  മഹാരാഷ്‌ട്ര  പൽഘറില്‍ ഹൈവേക്ക് സമീപം  പൽഘർ  വസായ്‌ ഹൈവേ  പൊലീസ്  പോസ്‌റ്റ്‌മോര്‍ട്ടത്തിനായി
ഹൈവേക്ക് സമീപം പതിനഞ്ച് വയസുകാരിയുടെ മൃതദേഹം ബാഗില്‍ നിറച്ച നിലയില്‍ കണ്ടെത്തി
author img

By

Published : Aug 27, 2022, 8:02 PM IST

പൽഘർ (മഹാരാഷ്‌ട്ര): പതിനഞ്ച് വയസുകാരിയുടെ മൃതദേഹം ബാഗില്‍ നിറച്ച നിലയില്‍. മഹാരാഷ്‌ട്ര പല്‍ഘർ ജില്ലയിലെ വസായ്‌ ഹൈവേയുടെ സമീപത്ത് വെള്ളിയാഴ്‌ചയാണ് (26.08.2022) പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം ബാഗില്‍ നിറച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്‌ക്ക്‌ രണ്ട് മണിയോടെ ഇതുവഴി പോയ വഴിയാത്രക്കാരൻ ബാഗ് ശ്രദ്ധിക്കുകയും പൊലീസിൽ അറിയിക്കുകയും ചെയ്‌തതിനെ തുടർന്ന് വലിവ് സ്‌റ്റേഷനില്‍ നിന്ന് ഒരു സംഘം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റതായുള്ള പാടുകളുണ്ട്. മൃതദേഹം പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടത്തിനായി വസായിലെ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. കൊല്ലപ്പെട്ട പെൺകുട്ടി മുംബൈയിലെ അന്ധേരി പ്രദേശത്താണ് താമസിക്കുന്നതെന്നും അന്ധേരി പൊലീസ് സ്‌റ്റേഷനിൽ തട്ടിക്കൊണ്ടുപോയതായി കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നിലവില്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്‌കൂളിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയതാണെന്നും വൈകുന്നേരമായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് അന്ധേരി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നുവെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.

"ഉച്ചയോടെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഒരു ബാഗിൽ നിന്നാണ് കണ്ടെത്തിയത്. പൊലീസ് കൊലപാതകത്തിന് കേസ് രജിസ്‌റ്റർ ചെയ്യുകയും സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്‌തു" എന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.