ETV Bharat / crime

ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം; നാല് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്

കണ്ണൂർ ശങ്കരനല്ലൂർ നഹല മഹൽ പി.കെ ഹാരിസ്, കണ്ണൂർ പള്ളിപറമ്പത്ത് അബ്‌ദുൾ ഹമീദ്, കണ്ണൂർ ശങ്കരനല്ലൂർ ബി.കെ അബൂട്ടി, ഗോവ ഗുരുദ്വാര ഡേവിഡ് ഡയസ് എന്നിവരുടെ ലുക് ഔട്ട് നോട്ടിസാണ് പുറത്തിറക്കിയത്.

ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം  നാല് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്  ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം  impersonate as income tax officers kochi  lookout nocte aluva theft case
ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം; നാല് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്
author img

By

Published : Jun 12, 2022, 7:31 PM IST

എറണാകുളം: ആദായനികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന ആലുവ നഗരമധ്യത്തിലെ വീട്ടിൽ നിന്നും സ്വർണവും പണവും തട്ടിയ കേസിൽ നാല് പ്രതികളുടെ ലുക് ഔട്ട് നോട്ടിസ് പൊലീസ് പുറത്തിറക്കി. കണ്ണൂർ ശങ്കരനല്ലൂർ നഹല മഹൽ പി.കെ ഹാരിസ്, കണ്ണൂർ പളളിപറമ്പത്ത് അബ്‌ദുൾ ഹമീദ്, കണ്ണൂർ ശങ്കരനല്ലൂർ ബി.കെ അബൂട്ടി, ഗോവ ഗുരുദ്വാര ഡേവിഡ് ഡയസ് എന്നിവരുടെ ലുക് ഔട്ട് നോട്ടീസാണ് പുറത്തിറക്കിയത്.

ഈ കേസിൽ റെയിൽവേ ജീവനക്കാരനായ മൗലാലി ഹബീബുൽ ഷെയ്‌ഖ് എന്നയാളെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം ഗോവയിൽ നിന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയ്‌ക്ക് ആലുവ ബാങ്ക് കവലയിൽ മഹാരാഷ്‌ട്ര സ്വദേശിയായ സ്വർണ പണിക്കാരൻ സഞ്‌ജയ്‌യുടെ വീട്ടിൽ നിന്നാണ് അഞ്ചംഗ സംഘം 50 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നത്.

ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു പ്രതികൾ വീട്ടിലെത്തി പരിശോധന നടത്തിയത്. ഇതിനിടെ പണവും സ്വർണവും അപഹരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ മംഗ്‌ളൂരുവിലെത്തി അവിടെ നിന്നും വേർപിരിഞ്ഞ് ഒളിവിൽ പോയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തൊണ്ടി വസ്‌തുക്കളുമായി രക്ഷപ്പെട്ട മലയാളികളായ രണ്ട് പേരെ പിടികൂടിയാൽ മാത്രമേ കവർച്ചയുടെ ഗൂഢാലോചന വ്യക്തമാകുവെന്നും പൊലീസ് പറയുന്നു.

Also Read: ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം ; അന്വേഷണത്തിന് 23 അംഗ സംഘം

കവർച്ചയ്‌ക്ക് മുൻപ് അഞ്ചംഗ സംഘം സഞ്‌ജയ്‌യുടെ വീടിന് സമീപം പലവട്ടം ട്രയൽ നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ലഭിച്ചിരുന്നു. ആലുവ ഡിവൈഎസ്‌പി പി.കെ ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള 23 അംഗ സംഘമാണ് കേസന്വേഷണം നടത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആലുവയിൽ നടന്ന മൂന്ന് വൻ മോഷണങ്ങളിലും പ്രതികളെ പിടിച്ചിരുന്നില്ല. ഈ കേസുകളിലും പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.