കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അഭിഭാഷകന് വെട്ടേറ്റു. വയനാട് കല്‍പ്പറ്റ മണിയംകോട് സാകേത് വീട്ടില്‍ ദിനേശ് കുമാറിന്‍റെ മകന്‍ സച്ചിനാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി ചുരത്തിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
ദേഹമാസകലം വെട്ടേറ്റ സച്ചിൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യുകയാണ് പരിക്കേറ്റ സച്ചിൻ. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.