ETV Bharat / crime

സിപിഎം ജില്ല കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി അറസ്‌റ്റിൽ - kozhikode latest news

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ആർഎസ്എസ് പ്രവർത്തകനായ നജീഷിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്.

കോഴിക്കോട്  സിപിഎം  സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ്  ബോംബെറിഞ്ഞ കേസ്  കരിപ്പൂർ വിമാനത്താവളം  kozhikode  cpm district committee office  kozhikode cpm  accused arrested  കരിപ്പൂർ  ക്രൈംബ്രാഞ്ച്  kozhikode latest news  cpm kerala
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി അറസ്‌റ്റിൽ
author img

By

Published : Sep 23, 2022, 7:58 PM IST

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി അറസ്‌റ്റിൽ. മൂന്നാം പ്രതി വടകര പുറമേരി സ്വദേശി കൂരോരൂത്ത് നജീഷാണ് പിടിയിലായത്. ഇയാളെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.

ആർഎസ്എസ് പ്രവർത്തകനാണ് നജീഷ്. ആക്രമണത്തിന് ശേഷം ദുബായിലേക്ക് രക്ഷപെട്ട പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 2017 ജൂൺ ഒൻപതിന് കേസിനാസ്‌പദമായ സംഭവം നടന്നത്.

ജില്ല കമ്മിറ്റി ഓഫീസിന് മുന്നിലെ മരത്തിന്‍റെ കൊമ്പിൽ തട്ടി ബോംബ് ചിതറിയതിനാൽ വലിയ അപകടം ഒഴിവായിരുന്നു. കേസിലെ ഒന്നും, രണ്ടും പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.