ETV Bharat / crime

കോര്‍പറേഷന്‍ അക്കൗണ്ടുകളില്‍ നിന്ന് 12 കോടിയിലേറെ തട്ടിയ സംഭവം; പ്രതി റിജില്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍

കോഴിക്കോട് കോര്‍പറേഷന്‍റെ എട്ട് അക്കൗണ്ടുകളിൽ നിന്ന് 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരനായ പ്രതി റിജില്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍

Kozhikkode  Kozhikkode Corporation  Bank Account  accused arrest  കോര്‍പറേഷന്‍  അക്കൗണ്ടകളില്‍ നിന്ന്  12 കോടിയിലേറെ രൂപ  റിജില്‍  പ്രതി  ക്രൈംബ്രാഞ്ചിന്‍റെ  കോഴിക്കോട്  പഞ്ചാബ് നാഷണല്‍ ബാങ്ക്  ബാങ്ക്
കോര്‍പറേഷന്‍ അക്കൗണ്ടകളില്‍ നിന്ന് 12 കോടിയിലേറെ രൂപ തട്ടിയ സംഭവം
author img

By

Published : Dec 14, 2022, 7:49 PM IST

Updated : Dec 14, 2022, 8:17 PM IST

പ്രതി റിജില്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍

കോഴിക്കോട്: കോർപറേഷൻ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെ ക്രൈംബ്രാഞ്ച് പിടികൂടി. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. കസ്‌റ്റഡിയിലെടുത്ത റിജിലിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് എത്തിക്കും.

അതേസമയം തട്ടിപ്പിലൂടെ നഷ്‌ടപ്പെട്ട തുക‍ കോഴിക്കോട് നഗരസഭയ്ക്ക് പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. 10.7 കോടി രൂപയാണ് ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയത്. ഇന്ന് ചേർന്ന ബാങ്ക് ഡയറക്‌ടർ ബോർഡിന്‍റെ തീരുമാന പ്രകാരമാണ് പണം തിരിച്ചുനൽകിയത്. കോർപ്പറേഷന്‍റെ എട്ട് അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയായിരുന്നു റിജിൽ തട്ടിയെടുത്തത്. ഇതിൽ രണ്ടു കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയിരുന്നു.

Last Updated : Dec 14, 2022, 8:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.