ETV Bharat / crime

കോവളത്ത് വിദേശ വനിതയുടെ കൊലപാതകം: സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു - lathwin lady leega murder case

2018 മാർച്ച് 14 നാണ് സംഭവം. ആയുര്‍വേദ ചികിത്സക്കായി കേരളത്തിലെത്തിയ ലാത്വിന്‍ യുവതിയെ ലഹരി നല്‍കി കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം കാട്ടുവള്ളി കഴുത്തില്‍ മുറുക്കി കൊല ചെയ്‌തുവെന്നാണ് കേസ്.

2018 മാർച്ച് 14 ന് കോവളത്ത് നിന്നു യുവതിയെ സമീപത്തുള്ള കുറ്റികാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.വിചാരണ തിങ്കളാഴ്ചയും തുടരും  kovalam foreign ladys murder case  foreign lady murder case  കോവളത്തെ വിദേശ വനിതയുടെ കൊലപാതകം  കോവളത്തെ വിദേശ വനിതയുടെ കൊലപാതകം സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു  lathwin lady leega murder case  കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ ഉദയൻ ഉമേഷ്
കോവളത്തെ വിദേശ വനിതയുടെ കൊലപാതകം : സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു
author img

By

Published : Jun 4, 2022, 8:12 AM IST

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഉദയൻ, ഉമേഷ് എന്നിവരെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. കേസിലെ മൂന്നും, നാലും സാക്ഷികളായ സൂരജ്, ലാലു എന്നിവരാണ് പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ലിഗയുടെ സഹോദരി അടക്കമുള്ള സാക്ഷികളെ വിസ്‌തരിച്ചിരുന്നെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.

സൂരജിന്‍റെ മൊഴി: സുഹൃത്തിന്‍റെ വിവാഹ ചടങ്ങിന് പോകാൻ പണം ഇല്ലാത്തതു കൊണ്ട് മറ്റൊരു സുഹൃത്തിന്‍റെ പക്കൽ നിന്നും പണം കടം വാങ്ങാനായി തന്‍റെ വള്ളം തുഴഞ്ഞ് പോകുകയായിരുന്നു. ചീലാന്തി കാടിനടുത്തെത്തിയപ്പോൾ വല്ലാത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടു. തൊട്ടടുത്തായി മീനുകളെ വളർത്തുന്ന കുട്ടകൾ വെള്ളത്തിൽ ഇട്ടിരുന്നു. മീൻ ചീഞ്ഞ് ദുര്‍ഗന്ധം വരുന്നതാകാം എന്നു കരുതി കുട്ട പൊക്കി നോക്കിയപ്പോൾ ഒന്നും കണ്ടില്ല.

കല്യാണത്തിന് പോകാനുള്ള തിടുക്കം കാരണം വേഗത്തിൽ അവിടെനിന്നും പോയി. വഴിക്ക് വച്ച് പ്രതികളെ കാണുകയും അവരോട് ചീലാന്തി കാട്ടിൽ നിന്നും ദുര്‍ഗന്ധം വരുന്ന കാര്യം പറയുകയും ചെയ്‌തു. ദുര്‍ഗന്ധം വരുന്നത് അന്വേഷിക്കാന്‍ അവിടെ വരെ പോകാമെന്ന് പറഞ്ഞപ്പോള്‍ പ്രതികൾ അവിടെ നീര്‍നായ ഉണ്ടാകുമെന്ന് പറഞ്ഞ് വിലക്കി. സംഭവത്തിന് ശേഷം സൂരജ് അപകടം പറ്റി കിടപ്പിലായി. ആ സമയത്താണ് വാര്‍ത്തയിലൂടെ ലിഗയെ കാണാതായ വിവരവും മൃതദേഹം കണ്ടെത്തിയ വിവരവും അറിയുന്നത്. പ്രതികൾ രണ്ടു പേരും സൂരജിന്‍റെ സുഹൃത്തുക്കളാണ്.

ലാലുവിന്‍റെ മൊഴി: കാട്ടിനുള്ളിലെ വള്ളികളിൽ ഒരു വിദേശവനിതയുടെ ശരീരം കിടക്കുന്നതായി തന്‍റെ സുഹൃത്താണ് പറഞ്ഞത്. സമീപത്തായി രണ്ടു പ്രതികളും ഉണ്ടായിരുന്നു. എന്നാല്‍ ഈ സംഭവം ആരോടും പറഞ്ഞില്ല. പിന്നീട് ചീട്ട് കളിക്കുന്നതിനിടയിലാണ് ഇക്കാര്യം പറയുന്നത്.

2018 മാർച്ച് 14 നാണ് കേസിനാസ്‌പദമായ സംഭവം. ആയുര്‍വേദ ചികിത്സക്കായി കേരളത്തിലെത്തിയ ലാത്വിന്‍ യുവതിയെ ലഹരി നല്‍കി കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം കാട്ടുവള്ളി കഴുത്തില്‍ മുറുക്കി യുവതിയെ കൊല ചെയ്‌തുവെന്നാണ് കേസ്. പ്രതി ഉമേഷ് കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ഉദയകുമാര്‍ ടൂറിസ്റ്റ് ഗൈഡാണ്. കേസില്‍ വിചാരണ തിങ്കളാഴ്ചയും തുടരും.

Also Read വിദേശ വനിതയുടെ കൊലപാതകം: വിചാരണ ആരംഭിച്ചു, സഹോദരിയുടെ മൊഴി പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.