കോട്ടയം : പാമ്പാടിക്ക് സമീപം ചെമ്പൻകുഴിയിലെ വീട്ടിൽ നിന്നും കാണാതായ അച്ഛന്‍റെയും മകളുടേയും മൃതദേഹം കല്ലാർകുട്ടി അണക്കെട്ടിൽ നിന്നും കണ്ടെടുത്തു. കല്ലാര്‍കുട്ടി പാലത്തിന് സമീപം പിതാവ് ബിനീഷിന്‍റെ ബൈക്ക് കിട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്. മരപ്പണിക്കാരനായ ബിനീഷിനെയും, പ്ലസ്‌ടു വിദ്യാര്‍ഥിനിയായ മകള്‍ പാര്‍വതിയേയും ഇന്നലെ ഉച്ചയോടെയാണ് പാമ്പാടിയില്‍ നിന്ന് കാണാതായത്.
അടുത്ത പ്രദേശങ്ങളില്‍ അന്വേഷിച്ച ശേഷവും ഇരുവരേയും കണ്ടെത്താന്‍ കഴിയാതിരുന്ന ബന്ധുക്കള്‍ പാമ്പാടി പൊലീസ് സ്റ്റേഷനില്‍ പരാതി നൽകുകയായിരുന്നു. ഉദ്യോഗസ്ഥന്‍ ബിനീഷിന്‍റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അടിമാലിയിൽ എത്തിയതായി സൂചന ലഭിച്ചു. ഇതേതുടര്‍ന്ന് വിവരം അടിമാലി സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
Also read: 133 യാത്രക്കാരുമായി പോയ ചൈനീസ് വിമാനം തകർന്നുവീണു
അടിമാലി പൊലീസ് നടത്തിയ തിരച്ചിലിലാണ് ബൈക്ക് കല്ലാര്‍കുട്ടിയിൽ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് അടിമാലി ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തില്‍ അണക്കെട്ടില്‍ നടത്തിയ തിരച്ചിലിലാണ് ആദ്യം ബിനീഷിന്റെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മകള്‍ പാര്‍വതിയുടെ മൃതദേഹവും ലഭിച്ചു. കാൽവഴുതി അണക്കെട്ടിൽ വീണതാണോ ആത്മഹത്യ ചെയ്‌തതാണോ എന്നത് വ്യക്‌തമല്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.