ETV Bharat / crime

'താക്കോല്‍ എവിടാണെന്ന്' നന്നായറിയാം; അയല്‍വീട്ടില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് അറസ്‌റ്റില്‍

author img

By

Published : Oct 15, 2022, 10:36 PM IST

കോട്ടയം കുമരകത്ത് ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി മോഷണം നടത്തിയ കേസില്‍ അയല്‍വാസിയായ യുവാവ് പൊലീസ് പിടിയില്‍

Kottayam  Kumarakom  youth arrested for theft  theft in neighbour house  stolen gold from neighbour house  Kumarakom Police  അയല്‍വീട്ടില്‍ മോഷണം  മോഷണം  യുവാവ് അറസ്‌റ്റില്‍  കോട്ടയം  വീട്ടില്‍ കയറി മോഷണം  അയല്‍വാസി  മിഥുൻ മനോഹരൻ  കുമരകം പൊലീസ്  പൊലീസ്  ആശുപത്രി
'താക്കോല്‍ എവിടാണെന്ന്' നന്നായറിയാം; അയല്‍വീട്ടില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് അറസ്‌റ്റില്‍

കോട്ടയം: അയൽവാസിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ യുവാവ് അറസ്‌റ്റില്‍. കുമരകം കൊച്ചുപറമ്പിൽ വീട്ടിൽ മനോഹരൻ മകൻ മിഥുൻ മനോഹരൻ (26) നെയാണ് അയൽവാസിയുടെ വീട്ടിൽ കയറി മോഷണം നടത്തിയ കേസിൽ കുമരകം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം അയല്‍വീട്ടില്‍ മോഷണത്തിനായെത്തിയ ഇയാള്‍ അലമാരയിൽ ടിന്നിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ കമ്മലുകളും, മോതിരവും മോഷ്‌ടിച്ച് കടന്നുകളയുകയായിരുന്നു.

ഗൃഹനാഥനും കുടുംബവും ആശുപത്രിയിൽ പോയ സമയത്താണ് ഇയാൾ വീടിന്‍റെ അടുക്കള വാതിൽ തുറന്ന് മോഷണം നടത്തിയത്. വീട്ടുകാര്‍ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം അയൽവാസിയായ ഇയാൾ മുമ്പ് തന്നെ മനസിലാക്കി വച്ചിരുന്നു. ഈ താക്കോൽ ഉപയോഗിച്ചാണ് ഇയാൾ അടുക്കള വാതിൽ തുറന്ന് അകത്തുകയറിയത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് കുമരകം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ ശാസ്‌ത്രീയമായ പരിശോധനയിലൂടെ കണ്ടെത്തുന്നതും അറസ്‌റ്റ് രേഖപ്പെടുത്തുന്നതും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.