കോട്ടയം: വൈക്കം പാലാംകടവ് പാലത്തിന് സമീപം കഞ്ചാവുമായി യുവാവ് പിടിയിലായി. തലയോലപ്പറമ്പ് സ്വദേശി അർഷാദ് ഇബ്രാഹിമിനെയാണ് (22) വൈക്കം എക്സൈസ് പിടികൂടിയത്. 152 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
സ്വന്തം ആവശ്യത്തിന് പണം കൊടുത്ത് വാങ്ങിയതാണ് കഞ്ചാവെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. 15000 രൂപയ്‌ക്കാണ് ഇയാൾ കഞ്ചാവ് വാങ്ങിയത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മജു. ടി.എമ്മിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Also Read:തൃത്താലയിൽ ലോക്ക്ഡൗൺ ലംഘിച്ച് ചീട്ട്കളി; എട്ട് പേർ പിടിയിൽ