ETV Bharat / crime

വീട് കുത്തിത്തുറന്ന് 7 പവനും 80,000 രൂപയും കവര്‍ന്നു ; മോഷണം കുടുംബം ധ്യാനത്തിന് പോയപ്പോള്‍

മോഷണം കോതമംഗലത്ത് ; സംഭവം ഞായറാഴ്‌ച വൈകിട്ട് ജോസ് കുര്യനും കുടുംബവും ധ്യാനത്തിന് പോയപ്പോള്‍

author img

By

Published : Apr 4, 2022, 8:09 PM IST

kothamangalam house robbery  വീട്ടില്‍ മോഷണം  എറണാകുളം ക്രൈം വാർത്ത  കോതമംഗലം മോഷണം  ernakulam robbery
കോതമംഗലത്ത് വീട്ടുകാര്‍ ധ്യാനത്തിന് പോയ സമയം നോക്കി മോഷണം

എറണാകുളം : കോതമംഗലത്ത് വീട്ടുകാര്‍ പള്ളിയില്‍ ധ്യാനത്തിന് പോയ സമയം നോക്കി മോഷണം. ഞായപ്പിള്ളി കളമ്പാട്ട്‌ ജോസ്‌ കുര്യന്‍റെ വീട്ടിലാണ് ഞായറാഴ്‌ച രാത്രി കവര്‍ച്ച നടന്നത്. വൈകിട്ട് പള്ളിയില്‍ ധ്യാനത്തിന് പോയ ജോസും ഭാര്യയും രാത്രി ഒന്‍പത് മണിയോടടുത്താണ് തിരിച്ചെത്തിയത്.

മുന്‍ വശത്തെ കതക് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍ പിന്‍വശം പരിശോധിച്ചപ്പോഴാണ് കതക്‌ തുറന്ന് കിടക്കുന്നതായി കണ്ടത്. മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴ്‌ പവന്‍ സ്വര്‍ണവും 80,000 രൂപയുമാണ് നഷ്ടപ്പെട്ടത്.

Also Read:മോഷണം നടന്നതായി വ്യാജപരാതി നൽകി, കാരണം കേട്ട് അമ്പരന്ന് പൊലീസ്; പിന്നാലെ കേസ്‌

കുട്ടമ്പുഴ പൊലീസിന്‍റെ ഇന്‍സ്‌പെക്‌ടര്‍ മഹേഷിന്‍റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്‌ധരും ഡോഗ്‌ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.