ETV Bharat / crime

ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്: രവി പൂജാരി റിമാൻഡില്‍ - കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്

കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ എട്ട് ദിവസത്തെ ക്രൈബ്രാഞ്ച് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കോടതി നടപടി.

Kochi ACJM court  ravi pujari  acjm court remanded ravi pujari  രവി പൂജാരി  എ.സി.ജെ.എം കോടതി  കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്  Kochi Beauty Parlor shooting case
രവി പൂജാരിയെ കൊച്ചി എ.സി.ജെ.എം കോടതി റിമാന്‍റ് ചെയ്‌തു
author img

By

Published : Jun 8, 2021, 7:29 PM IST

എറണാകുളം: അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി എ.സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്‌തു. കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ എട്ട് ദിവസത്തെ ക്രൈബ്രാഞ്ച് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കോടതി നടപടി. ഓൺലൈൻ വഴിയാണ് പൂജാരിയെ കോടതിയിൽ ഹാജരാക്കിയത്.

ചോദ്യം ചെയ്യലുമായി രവി പൂജാരി സഹകരിച്ചുവെന്നും കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. നടി ലീന മരിയാ പോളിനെ ഭീഷണിപ്പെടുത്തിയത് താനെന്ന് രവി പൂജാരി സമ്മതിച്ചിരുന്നു. നടിയെ മൂന്ന് തവണ വിളിച്ചിരുന്നെന്നും എന്നാൽ വെടിവെപ്പിനായി ക്വട്ടേഷൻ നൽകിയത് താനല്ലെന്നും രവി പൂജാരി മൊഴി നൽകിയിട്ടുണ്ട്. കേസിൽ നടി ലീന മരിയ പോളിന്‍റെയും മൊഴിയെടുത്തിരുന്നു.

Read More:ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ് : രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു

തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് രവി പൂജാരിയാണന്ന് നടി തിരിച്ചറിഞ്ഞിരുന്നു. രവി പൂജാരിയുടെ ശബ്ദരേഖ നടിയെ കേൾപ്പിക്കുകയും അവർ അത് തിരിച്ചറിയുകയുമാണ് ചെയ്തത്. രവി പൂജാരിയെ സഹായിച്ച പെരുമ്പാവൂരിലെയും കാസർകോട്ടെയും ക്വട്ടേഷൻ സംഘത്തെ കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടനെ കസ്റ്റഡിയിലെടുക്കും. ഇന്ന് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിലും ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

Read More:രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഹവാല ബന്ധം; രവി പൂജാരിയുടെ മൊഴി ശരിവെച്ച് ടോമിൻ തച്ചങ്കരി

പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞിരുന്ന രവി പൂജാരിയെ ക്രൈംബ്രാഞ്ച് അപേക്ഷ പരിഗണിച്ചാണ് എ.സി.ജെ.എം കോടതി എട്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ഇതേ തുടർന്നാണ് പ്രതിയെ കൊച്ചിയിലെത്തിച്ചത്. കസ്റ്റഡി കാലാവധി പൂർത്തിയാവുകയും റിമാന്‍റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ രവി പൂജാരിയെ വിമാന മാർഗം ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. ഭീകരവാദ വിരുദ്ധ സ്ക്വാഡിന്‍റെ കനത്ത സുരക്ഷയിലായിരിക്കും ഇയാളെ ബെംഗലൂരുവിൽ തിരികെ എത്തിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.