തിരുവനന്തപുരം: കഴക്കൂട്ടം (kazhakoottam) ഉള്ളൂർകോണത്ത് ഗുണ്ട ആക്രമണം (goonda attack). രാത്രി രണ്ട് മണിയോടെ ഒരു സംഘം വീടു കയറി (house attack) ആക്രമിച്ചെന്നാണ് പരാതി. വീടിനോട് ചേര്‍ന്ന കടയും വാഹനങ്ങളും സംഘം അടിച്ച് തകര്‍ത്തു. ഉള്ളൂര്‍കോണം സ്വദേശി ഹാഷിമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
നിരവധി അടിപിടി കേസുകളിലും കഞ്ചാവ് കേസുകളില്‍ പ്രതിയാണിയാള്‍. കഞ്ചാവ് വില്‍പനയും സമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും പൊലീസിനെ അറിയിക്കുന്നത് നാട്ടുകാരാണെന്ന് പറഞ്ഞാണ് ഇയാള്‍ അക്രമം നടത്തിയത്. ആക്രമണത്തില്‍ നാല് ഇരുചക്രവാഹനങ്ങളും ഒരു കാറും തകര്‍ന്നു. രണ്ട് കടകള്‍ക്കും മൂന്ന് വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.
തിങ്കളാഴ്‌ച രാത്രി ഒന്‍പത് മണിക്ക് വീടിനോട് ചേര്‍ന്ന് കട നടത്തുകയായിരുന്ന റംലാ ബീവിയുടെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മക്കളെ കൊല്ലുമെന്നും പറഞ്ഞതായി റംലാ ബീവി പറഞ്ഞു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു.
Also Read: സ്‌കൂള്‍ മുറ്റത്ത് അരി കുഴിച്ചിട്ട നിലയില്‍; കണ്ടെത്തിയത് കാര്‍ മണ്ണില്‍ താഴ്ന്നപ്പോള്‍
രാത്രി രണ്ട് മണിയോടെ ഇയാള്‍ വീണ്ടും മടങ്ങിയെത്തി വീട് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. നേരത്തെയും അതിക്രമങ്ങള്‍ ഉണ്ടായപ്പോഴും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.