ETV Bharat / crime

യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ

തൃക്കരിപ്പൂർ വയലോടി സ്വദേശി പ്രീജേഷിന്‍റെ കൊലപാതകത്തിൽ മൂന്നാം പ്രതി സഫ്‌വാൻ അറസ്റ്റിൽ. കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്ന്. തിരിച്ചറിഞ്ഞ ബാക്കി മൂന്നു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതം.

murder case arrest  kasargod murder case one arrested  kasargod murder  kasargod murder case investigation updation  യുവാവിനെ അടിച്ചു കൊലപ്പെടുത്തി  യുവാവിനെ കൊലപ്പെടുത്തി  യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി  കാസർകോട് യുവാവിന്‍റെ കൊലപാതകം  തൃക്കരിപ്പൂർ  തൃക്കരിപ്പൂർ കൊലപാതകം
യുവാവിനെ അടിച്ചു കൊലപ്പെടുത്തി
author img

By

Published : Dec 8, 2022, 12:28 PM IST

കാസർകോട്: തൃക്കരിപ്പൂർ വയലോടി സ്വദേശി പ്രീജേഷിന്‍റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പൊറപ്പാട് സ്വദേശി മുഹമ്മദ്‌ സഫ്‌വാനാണ് (24) അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

തിരിച്ചറിഞ്ഞ ബാക്കി മൂന്നു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ അഞ്ചിന് രാവിലെയാണ് പ്രീജേഷിനെ വീട്ടിനടുത്ത പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രീജേഷ് ഒരു വീടിന്‍റെ പരിസരത്ത് പതുങ്ങിയിരിക്കുന്നത് കണ്ടതിനെ ചൊല്ലി ആരംഭിച്ച തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

മൃതദേഹത്തിൽ മുറിവുകൾ ഉള്ളതിനാൽ പൊലീസിന്‍റെ പ്രാഥമിക പരിശോധനയിൽ കൊലപാതകമെന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിലും ജനനേന്ദ്രിയത്തിലും അടിയേറ്റ പാടും മുറിവുമുണ്ടായിരുന്നു. ചെളിയിൽ പുരണ്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ നിന്നും 30 മീറ്റർ അകലെയായിരുന്നു മൃതദേഹം. പ്രീജേഷിനെ മർദിച്ച പൊറോപ്പാട് വയലിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഷർട്ട്, മോതിരം, ചെരുപ്പ് എന്നിവയും അടിക്കാൻ ഉപയോഗിച്ച വിറകുകൊള്ളികളും കണ്ടെത്തി. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Also read: തൃക്കരിപ്പൂരില്‍ യുവാവ് വീടിന് സമീപം മരിച്ച നിലയിൽ; കൊലപാതകം സംശയിച്ച് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.