തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജിയില്‍ വിധി പറയുന്നത് ജൂലൈ 29 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് 69 ഓളം രേഖകൾ പരിശോധിക്കുവാൻ ഉള്ളതിനാലാണ് വിധി പറയുന്നത് മാറ്റിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതി അർജുൻ അലക്ഷ്യമായ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാൽ അപകടം ഗൂഢലോചനയുടെ ഭാഗമായിട്ടാണെന്നാണ് ബാലഭാസ്‌കറിന്‍റെ കുടുംബത്തിന്‍റെ ആരോപണം. 2019 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടമുണ്ടായത്.
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാപിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മിക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരിക്കേറ്റിരുന്നു. മകൾ അപകട സ്ഥലത്തും ബാലഭാസകർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
also read: ബാലഭാസ്‌കറിന്‍റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ വിധി ഇന്ന്