ഇടുക്കി : സ്വകാര്യ ആശുപത്രി ഡോക്‌ടറെ മർദിച്ചെന്ന പരാതിയിൽ, ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവ് സന്തോഷിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ചേലച്ചുവട് സിഎസ്ഐ ആശുപത്രിയിലെ ഡോക്ടർ അനൂപിനെ കയ്യേറ്റം ചെയ്തതെന്നാണ് പരാതി. അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് സന്തോഷിന്‍റെ വാദം. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. മറ്റൊരാളുടെ ചികിത്സാര്‍ഥം ആശുപത്രിയിലേക്ക് കൂട്ടമായി എത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. മർദനമേറ്റ ഡോക്ടർ പിന്നീട് തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Also Read:കൊവിഡിനെ തുരത്തി 98-ാം വയസില്‍ കരുത്തുകാട്ടി ലക്ഷ്മിയമ്മ
സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെയാണ് കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്. അതേസമയം ഡോക്ടർ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷിന്‍റെയും കുടുംബത്തിന്‍റെയും വിശദീകരണം. എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആശുപത്രിയിലേക്ക് കൂട്ടമായി എത്തിയത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇവർക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്ന് ഫാ. രാജേഷ് പത്രോസ് ആവശ്യപ്പെട്ടു.