ജയ്‌പുര്‍ : രാജസ്ഥാനില്‍ ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. സിക്കാര്‍ ജില്ലയിലെ മീന വാലി ഗ്രാമത്തില്‍ വെള്ളിയാഴ്‌ചയാണ് (മെയ് 20) ദാരുണമായ സംഭവം. ഭാര്യയുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചെതന്ന് പൊലീസ് അറിയിച്ചു.
ധർമേന്ദ്ര മീണ (27) തന്‍റെ ഭാര്യയായ പൂജയെ (23) കൊലപ്പെടുത്തിയ ശേഷം വാട്ടര്‍ ടാങ്കില്‍ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. ഇയാളെ നാട്ടുകാരാണ് രക്ഷിച്ചത്. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് യുവാവിനെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
യുവതിയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.