ETV Bharat / crime

സോപ്പ് കവറിലാക്കി ഹെറോയിന്‍ കടത്താന്‍ ശ്രമം ; 5 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പിടിയില്‍ - latest news in Assam

സോപ്പ് കവറുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.5 കിലോ ഹെറോയിനുമായി ഒരാള്‍ പിടിയില്‍

Heroin seized in Karimganj in Assam  സോപ്പ് കവറിലാക്കി ഹെറോയിന്‍ കടത്താന്‍ ശ്രമം  ഹെറോയിന്‍ കടത്താന്‍ ശ്രമം  ഹെറോയിനുമായി ഒരാള്‍ അറസ്റ്റില്‍  കരിംഗഞ്ചില്‍ വീണ്ടും മയക്ക് മരുന്ന് വേട്ട  മയക്ക് മരുന്ന്  Assam news updates  latest news in Assam  National news updates in Assam
സോപ്പ് കവറിലാക്കി ഹെറോയിന്‍ കടത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
author img

By

Published : Nov 12, 2022, 8:23 PM IST

കരിംഗഞ്ച് : അസമിലെ കരിംഗഞ്ചില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. അഞ്ച് കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി ഒരാള്‍ പിടിയില്‍. ഇയാളില്‍ നിന്ന് 1.5 കിലോ ഹെറോയിന്‍ പൊലീസ് പിടിച്ചെടുത്തു.

വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അസിംഗഞ്ച് മേഖലയില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇയാള്‍ പിടിയിലായത്. സോപ്പിന്‍റെ കവറിലാക്കിയാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.

52 സോപ്പ് കവറുകള്‍ പൊലീസ് പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വിപണിയില്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണിതെന്ന് കരിംഗഞ്ച് അഡീഷണല്‍ എസ്‌പി പാര്‍ഥ പ്രതിം ദാസ് അറിയിച്ചു. മിസോറാമില്‍ നിന്ന് കരിംഗഞ്ചിലെ പഥര്‍കണ്ടിയിലേയ്ക്കാണ് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.