റാഞ്ചി: തലയ്ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് കീഴടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) റാനിയ ഏരിയ കമ്മിറ്റിയിലെ ജീവൻ കുന്തൽന പത്രാസാണ് സുരക്ഷ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയത്. ഞായറാഴ്ച റാഞ്ചിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലാണ് ഇയാള്‍ കീഴടങ്ങിയത്. നിരവധി ആക്രമണ കേസുകളിൽ പ്രതിയായിരുന്നു. മാവോയിസ്റ്റുകളുടെ വികസന വിരോധ മനോഭാവമാണ് തന്നെ കീഴടങ്ങാൻ പ്രേരിപ്പിച്ചതെന്ന് പത്രാസ് പറഞ്ഞു. ചോദ്യം ചെയ്യലിനായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
തലയ്ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് കീഴടങ്ങി - തലയ്ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയ്‌സ്റ്റ് കീഴടങ്ങി
റാഞ്ചിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലാണ് കീഴടങ്ങിയത്