മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട. 75 ലക്ഷം രൂപയുടെ 1.39 കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. കാസർഗോഡ് സ്വദേശികളായ അഹമ്മദ്, അബ്ദുൽ ആദിൽ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ഷകീബ് അഹമ്മദിൽ നിന്നും 357 ഗ്രാം തൂക്കം വരുന്ന 24 തങ്ക കട്ടി ഡോർ ലോക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലും, അബ്‌ദുള്‍ ആദിലിൽ നിന്നും 1022 ഗ്രാം സ്വർണ്ണ മിശ്രിതം ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലും ആണ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് കസ്റ്റംസ് പ്രിവവന്‍റീവ് ഉദ്യോഗസ്ഥരാണ് ഇരുവരെയും പിടികൂടിയത്.
ALSO READ മത പരിവർത്തനമെന്ന് ആരോപണം; കർണാടകയില്‍ ദലിത് കുടുംബത്തിന് നേരെ ആക്രമണം