തിരുവനന്തപുരം: വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയ വൃദ്ധയുടെ മാല കവർന്നു. വിഴിഞ്ഞം സ്വദേശിനി ത്രേസ്യയുടെ ഒൻപത് പവൻ സ്വർണമാലയാണ് കവർന്നത്. ആശുപത്രിയിൽ നിന്നും ലാബിലേക്ക് പോകുന്ന വഴി സഹായിക്കാൻ എന്ന വ്യാജേന കൂടെ കൂടിയ സ്‌ത്രീയാണ് മാലയുമായി കടന്നു കളഞ്ഞത്. കോവളം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു സ്‌ത്രീകളെ സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ചികിത്സക്കെത്തിയ വൃദ്ധയുടെ മാല കവർന്നതായി പരാതി - സ്വർണമാല
വിഴിഞ്ഞം സ്വദേശിനി ത്രേസ്യയുടെ ഒൻപത് പവൻ സ്വർണമാലയാണ് കവർന്നത്.
ചികിത്സക്കെത്തിയ വൃദ്ധയുടെ മാല കവർന്നു
തിരുവനന്തപുരം: വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയ വൃദ്ധയുടെ മാല കവർന്നു. വിഴിഞ്ഞം സ്വദേശിനി ത്രേസ്യയുടെ ഒൻപത് പവൻ സ്വർണമാലയാണ് കവർന്നത്. ആശുപത്രിയിൽ നിന്നും ലാബിലേക്ക് പോകുന്ന വഴി സഹായിക്കാൻ എന്ന വ്യാജേന കൂടെ കൂടിയ സ്‌ത്രീയാണ് മാലയുമായി കടന്നു കളഞ്ഞത്. കോവളം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു സ്‌ത്രീകളെ സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Last Updated : Feb 5, 2021, 9:48 PM IST