ETV Bharat / crime

210 കുപ്പി ഗോവൻ മദ്യം പിടികൂടി - ഗോവൻ മദ്യം പിടികൂടി

മയ്യിൽ എട്ടേയാറിലെ പൊറോളം റോഡിൽ ഇടിഞ്ഞുവീഴാറായ കടമുറിയിൽ ഏഴ് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം

liquor seized kannur  goan liquor  liquor seized kerala  kerala lockdown  ഗോവൻ മദ്യം പിടികൂടി  210 കുപ്പി ഗോവൻ മദ്യം
210 കുപ്പി ഗോവൻ മദ്യം പിടികൂടി
author img

By

Published : Jun 14, 2021, 4:07 AM IST

Updated : Jun 14, 2021, 6:16 AM IST

കണ്ണൂർ: മയ്യിൽ 210 കുപ്പി ഗോവൻ മദ്യം തളിപ്പറമ്പ് എക്‌സൈസ് സംഘം പിടികൂടി. മയ്യിൽ എട്ടേയാറിലെ പൊറോളം റോഡിൽ ഇടിഞ്ഞുവീഴാറായ കടമുറിയിൽ ഏഴ് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് റെയ്‌ഡ്.

Also Read:വൈക്കത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

ഉത്തരമേഖല ജോയിന്‍റ് എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം.വി അഷ്റഫിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ലോക്ക്ഡണിൽ മദ്യശാലകൾ അടച്ചതോടെ ഗോവ, കർണാടക എന്നിവിടങ്ങളിൽ നിന്ന് മദ്യം കേരളത്തിലാകെ എത്തുന്നുണ്ട്. അങ്ങനെ എത്തിച്ച മദ്യം വില്‌പന ലക്ഷ്യമിട്ട് ചാക്കിൽ കെട്ടി സൂക്ഷിച്ചതാകാമെന്നാണ് നിഗമനം. സംഭവത്തിൽ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : Jun 14, 2021, 6:16 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.