പത്തനംതിട്ട : പത്താംക്ലാസ് വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വലയിലാക്കി പീഡിപ്പിച്ച കേസിൽ സഹോദരങ്ങളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര തൃക്കണ്ണമംഗലം കൊക്കാട്ട് പുത്തൻവീട്ടിൽ ഉണ്ണി (22), സഹോദരൻ കണ്ണൻ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരും പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്.
ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിനെയും രക്ഷിതാക്കളെയും വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കൊട്ടാരക്കരയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്തു വന്ന ഉണ്ണി ഒരു വിവാഹച്ചടങ്ങിൽ വച്ച് പെൺകുട്ടികളിൽ ഒരാളുമായി പരിചയത്തിലായി. ഇരുവരും മൊബൈൽ നമ്പറുകളും കൈമാറി കൂടുതൽ അടുപ്പമായതോടെ പ്രണയത്തിലായി.
ഇതിനിടെ ഇയാൾ രണ്ട് തവണ പെൺകുട്ടിയുടെ പത്തനംതിട്ടയിലെ വീട്ടിലെത്തി. ഇയാളുടെ സഹോദരന് കണ്ണന് ഈ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുമായും അടുപ്പത്തിലായി.
കണ്ണനും പരിചയത്തിലായ പെൺകുട്ടിയും തമ്മിലും പ്രണയത്തിലാവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടികൾ നടന്ന സംഭവങ്ങൾ തുറന്നു പറയുന്നത്.
ALSO READ:ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യ: അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍